Advertisment

ന്യൂ ഇയര്‍ ആഘോഷത്തിനിടെ മദ്യലഹരിയില്‍ പാമ്പിനെ കൈയിലെടുത്ത യുവാവിന് ദാരുണാന്ത്യം

author-image
athira kk
New Update

ചെന്നൈ: ന്യൂ ഇയര്‍ ആഘോഷത്തിനിടെ പാമ്പ്  കടിയേറ്റ് യുവാവിന് ദാരുണാന്ത്യം. തമിഴ്നാട്ടിലെ കടലൂരിലാണ് സംഭവം.

Advertisment

publive-image

മണികണ്ഠന്‍ എന്ന യുവാവാണ് മരിച്ചത്.   ആഘോഷത്തിനിടയിലേക്ക്  ഇഴഞ്ഞെത്തിയ  പാമ്ബിനെ കണ്ടതും മദ്യലഹരിയിലായിരുന്ന യുവാവ് ഇത് പുതുവത്സര സമ്മനമാണെന്ന പറഞ്ഞ് കൈയ്യിലെടുക്കുയായിരുന്നു.

പാമ്ബിനെ കൈയ്യിലെടുത്ത് കളിക്കുകയും നാട്ടുകാര്‍ക്ക് നേരെ വീശുകയും ചെയ്തു. സുഹൃത്തുക്കള്‍  വിലക്കിയെങ്കിലും യുവാവ് അത് കേട്ടില്ല.

പാമ്പ്  കടിച്ചതോടെ   കുഴഞ്ഞുവീണ യുവാവിനെ   ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കടിച്ച പാമ്ബിനെ സഞ്ചിയിലാക്കി ആശുപത്രിയിലെത്തിച്ചെങ്കിലും സഞ്ചി  തുറന്നപ്പോള്‍ സുഹൃത്തിനും കടിയേറ്റു. ഇയാള്‍ ചികിത്സയിലാണ്.

 

 

Advertisment