Advertisment

ഓസ്ട്രേലിയയില്‍ നഴ്സുമാരുടെ നൂറിലേറെ ഒഴിവുകള്‍… മെയ്, ജൂണ്‍ മാസങ്ങളില്‍ ജോയിന്‍ ചെയ്യാം… ഒരു വര്‍ഷത്തിന് ശേഷം പി ആര്‍

author-image
athira kk
New Update

മെല്‍ബണ്‍ : ഓസ്ട്രേലിയയിലെ ക്യൂന്‍സ് ലാന്റിലെ യെസ്റ്റെ ഫെസിലിറ്റികളിലേയ്ക്ക് നൂറിലേറെ നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നു. രജിസ്റ്റേഡ് ഓസ്ട്രേലിയന്‍ കണ്‍സള്‍ട്ടന്‍സിയായ യെസ്റ്റെ ഗ്ലോബല്‍ നേരിട്ടാണ് ഏജ്ഡ് കെയര്‍ സെക്ഷനിലേയ്ക്ക് റിക്രൂട്ട്മെന്റ് നടത്തുന്നത്.

Advertisment

publive-image

തിരഞ്ഞെടുക്കപ്പെടുനവര്‍ക്ക് അടുത്ത മെയ്, ജൂണ്‍ മാസങ്ങളില്‍ ജോലിയില്‍ പ്രവേശിക്കാനാകുന്ന വിധത്തിലാകും റിക്രൂട്ട്മെന്റ് നടത്തുക.റീ ലൊക്കേഷന്‍ പായ്ക്കേജും ഉണ്ടാകും.വര്‍ക്ക് വിസയില്‍ ജോലിയില്‍ കയറി ഒരു വര്‍ഷത്തിനകം പി.ആര്‍. ലഭിക്കും. ഇക്കാര്യം രേഖാമൂലം ഉറപ്പുനല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.

ക്യൂന്‍സ് ലാന്റിലേതു കൂടാതെ ന്യൂ സൗത്ത് വെയില്‍സ്, സൗത്ത് ഓസ്ട്രേലിയ എന്നിവിടങ്ങളിലും നിരവധി ഒഴിവുകളുണ്ട്. നഗര കേന്ദ്രങ്ങളോട് അടുത്ത് , അരമണിക്കൂര്‍ മുതല്‍ ഒന്നര മണിക്കൂര്‍ വരെ ദൂരമുള്ള സ്ഥലങ്ങളിലാണ് ഈ ഒഴിവുകളുള്ളത്.

സെന്റ് ജോണ്‍ ഓഫ് ഹോസ്പിറ്റല്‍ ഗ്രൂപ്പ്,ഹെല്‍ത്ത് സ്‌കോപ്പ് ഹോസ്പിറ്റല്‍ ഗ്രൂപ്പ് എന്നീ പ്രൈവറ്റ് ഹോസ്പിറ്റലുകളിലേയ്ക്കും വിക്ടോറിയയിലെ റീജിയണല്‍ പബ്ലിക് ഹോസ്പിറ്റലുകളിലേയ്ക്കും റിക്രൂട്ട്മെന്റ് നടത്തുന്നുണ്ട്. സ്പ്ഷ്യാലിറ്റി നഴ്സുമാര്‍ ,മെഡിക്കല്‍ സര്‍ജിക്കല്‍ നഴ്സുമാര്‍,തീയേറ്റര്‍ നഴ്സുമാര്‍ എന്നിവരെയാണ് ഇവിടങ്ങളില്‍ പ്രധാനമായും ആവശ്യമുള്ളത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് യെസ്റ്റേ ഗ്ലോബല്‍ നഴ്സസ് റിക്രൂട്ട്മെന്റ് കണ്‍സള്‍ട്ടന്റ്സിനെ ബന്ധപ്പെടാവുന്നതാണ്. jobs@yeste.com.auവിലും വിശദാംശങ്ങള്‍ ലഭിക്കും.ഫോണ്‍ ( വാട്ട്സാപ്പ്‍ ) : 00919072 750000, 0061404380456.

Advertisment