Advertisment

ജര്‍മ്മന്‍ പ്രതിരോധ മന്ത്രി രാജി പ്രഖ്യാപിച്ചു

author-image
athira kk
New Update

ബര്‍ലിന്‍: ആരോപണങ്ങളുടെയും വിമര്‍ശനങ്ങളുടെയും തീച്ചൂളയില്‍ പിടിച്ചു നില്‍ക്കാനാവാതെ ജര്‍മ്മനിയുടെ പ്രതിരോധ മന്ത്രി ക്രിസ്ററീനെ ലാംബ്രെക്റ്റ് ഔദ്യോഗികമായി രാജി പ്രഖ്യാപിച്ചു.

Advertisment

publive-image

സോഷ്യല്‍ മീഡിയയില്‍ പോസ്ററ് ചെയ്ത പുതുവത്സര സന്ദേശത്തെ തുടര്‍ന്നുണ്ടായ കോളിളക്കങ്ങളില്‍ പിടിച്ചു നില്‍ക്കാനാവില്ലന്നും പ്രതിരോധ മേധാവി സ്ഥാനമൊഴിയാന്‍ ഉദ്ദേശിക്കുന്നതായി ജര്‍മ്മന്‍ മാധ്യമങ്ങള്‍ വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് ഈ നീക്കം. ചാന്‍സലര്‍ ഒലാഫ് ഷോള്‍സിന്റെ മധ്യ~ഇടതുപക്ഷ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്കാരിയാണ് (എസ്പിഡി) 57 കാരിയായ ലാംബ്രെക്റ്റ്. എന്നാല്‍ വിവാദത്തിന് പിന്നാലെ, തനിക്ക് ഇപ്പോഴും ലാംബ്രെക്റ്റില്‍ വിശ്വാസമുണ്ടെന്ന് ഷോള്‍സ് പറഞ്ഞിരുന്നു.

പടക്കം പൊട്ടിച്ചുകൊണ്ടുള്ള അവരുടെ സന്ദേശത്തിന്റെ പശ്ചാത്തലത്തില്‍ ഉക്രെയ്നിലെ യുദ്ധത്തെക്കുറിച്ച് ലാംബ്രെക്റ്റ് പരാമര്‍ശിച്ചിരുന്നു. ഈ സന്ദേശത്തിലൂടെ ബധിരയാണെന്ന് വിളിക്കുകയും രാജിവയ്ക്കാന്‍ പ്രേരിപ്പിക്കണമെന്നും പ്രതിപക്ഷമായ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയന്‍ (സിഡിയു) അംഗങ്ങള്‍ ആവശ്യപ്പെടുകയും ചെയ്തു.

എന്നാല്‍ ഉക്രെയ്നിലെ യുദ്ധത്തിനിടയില്‍ ദീര്‍ഘകാലമായി അവഗണിക്കപ്പെട്ടിരുന്ന സായുധ സേനയെ പുനരുജ്ജീവിപ്പിക്കാന്‍ രാജ്യത്തെ നയിക്കാനുള്ള അവരുടെ കഴിവിനെക്കുറിച്ച് സംശയം ജനിപ്പിച്ചതിനെ തുടര്‍ന്നാണ് ജര്‍മ്മന്‍ പ്രതിരോധ മന്ത്രി ക്രിസ്ററീനെ ലാംബ്രെക്റ്റ് തിങ്കളാഴ്ച രാജിവയ്ക്കുമെന്ന് പ്രഖ്യാപിച്ചത്.

തന്നെപ്പറ്റിയുള്ള ആരോപണങ്ങളില്‍ ലാംബ്രെക്റ്റ് മാധ്യമങ്ങളെയാണ് കുറ്റപ്പെടുത്തുന്നത്. ക്രിസ്ററീനെ ലാംബ്രെക്റ്റ് അടുത്തിടെ ജര്‍മ്മനിയിലെ ഏറ്റവും ജനപ്രീതിയില്ലാത്ത മുന്‍നിര രാഷ്ട്രീയക്കാരിയായി മാറിയിരുന്നു.

അവരുടെ രാജി ഏതു ദിവസവും പ്രതീക്ഷിക്കാം. അതേസമയം ഞായറാഴ്ച, ബര്‍ലിന്‍ അഗ്നിശമനസേനയ്ക്കും അവരുടെ വീട്ടിലേയ്ക്ക് എത്തേണ്ടിവന്നു.ബര്‍ലിനിലെ ഫ്രെഡ്രിഷ്ഷെയ്നിലെ മന്ത്രിയുടെ അപ്പാര്‍ട്ട്മെന്റില്‍ നിന്ന് "തീയുണ്ടായതിന്റെ പുകപടലങ്ങള്‍ ഉണ്ടായതായി സാക്ഷികള്‍ റിപ്പോര്‍ട്ട് ചെയ്തു. അഗ്നിശമന സേനാംഗങ്ങള്‍ എത്തുന്നതിന് മുമ്പുതന്നെ, ലാംബ്രെക്റ്റിന് തീ ആളികത്തുന്നത് തടയാന്‍ കഴിഞ്ഞു. അഗ്നിശമന സേനാംഗങ്ങള്‍ ഇടനാഴിയിലെ ജനാലകള്‍ തുറന്നതിനാല്‍ പുക നീക്കം ചെയ്യാനായി. ആര്‍ക്കും പരിക്കില്ല.

തല്‍ക്കാലം രാജിവയ്ക്കാനുള്ള തന്റെ പദ്ധതികള്‍ രഹസ്യമായി സൂക്ഷിക്കാന്‍ ലാംബ്രെക്റ്റ് ആഗ്രഹിച്ചു. ചാന്‍സലര്‍ ഷോള്‍സിന് പെട്ടെന്ന് ഒരു പിന്‍ഗാമിയെ തേടേണ്ടി വന്നു. ളസ്പിഡിയില്‍ നിന്നുള്ള നിലവിലെ തൊഴില്‍ മന്ത്രി ഹുബെര്‍ട്ടസ് ഹെയ്ല്‍ (50), വുള്‍ഫ്ഗാങ് ഷ്മിഡ്റ്റ് (52), ഡിഫന്‍സ് കമ്മീഷണര്‍ ഇവാ ഹോഗ്ള്‍ (54) ഇവര്‍ക്കാണ് മുന്‍ഗണന.

ലാംബ്രെക്റ്റിന്റെ ഒരു രേഖാമൂലമുള്ള പ്രസ്താവനയില്‍ പറയുന്നു: "എന്റെ വ്യക്തിയെക്കുറിച്ചുള്ള മാധ്യമ ശ്രദ്ധ ജര്‍മ്മനിയിലെ പൗരന്മാരുടെ താല്‍പ്പര്യങ്ങള്‍ക്കായി സൈനികരെയും ബുണ്ടസ്വെഹിനെയും സുരക്ഷാ നയ തീരുമാനങ്ങളെയും കുറിച്ച് വസ്തുതാപരമായ റിപ്പോര്‍ട്ടിംഗും ചര്‍ച്ചയും അനുവദിക്കുന്നില്ല.

ഇതിനര്‍ത്ഥം, മന്ത്രി ലാംബ്രെക്റ്റ് തന്റെ ദുര്യോഗത്തിന് മാധ്യമങ്ങളെ കുറ്റപ്പെടുത്തുന്നു. അവളുടെ തെറ്റുകള്‍, ഒഴിവാക്കലുകള്‍ എന്നിവയല്ല രാജിക്ക് ഉത്തരവാദികള്‍, മറിച്ച് അവളുടെ വ്യക്തിയിലേക്കുള്ള "മാധ്യമ ശ്രദ്ധ"യാണ്. എന്നും അവര്‍ വിശേഷിപ്പിയ്ക്കുന്നു.

ലാംബ്രെക്റ്റിന്റെ രാജിയോടെ, അഭൂതപൂര്‍വമായ തകര്‍ച്ചകളുടെ ഒരു പരമ്പര അവസാനിക്കുന്നു.ലജ്ജാകരമായ ഒരു പുതുവത്സര പ്രസംഗം, "പ്യൂമ" കാലാള്‍പ്പട യുദ്ധ വാഹനത്തിന്റെ തകരാറുകള്‍, പോളണ്ടിലേക്ക് "പാട്രിയറ്റ്" വിമാന വിരുദ്ധ സംവിധാനങ്ങള്‍ എത്തിക്കുന്നതിനുള്ള ചോര്‍ന്ന രഹസ്യ പദ്ധതി ~ പ്രതിരോധ മന്ത്രി സ്വയം തെറ്റുകള്‍ വരുത്താന്‍ ആവര്‍ത്തിച്ച് അനുവദിച്ചു.

ബുണ്ടസ്വെഹറിന്റെ മേധാവിയായി (ഡിസംബര്‍ 2021) അധികാരമേറ്റതിന് ശേഷമുള്ള ആദ്യ അഭിമുഖത്തില്‍, തനിക്ക് ബുണ്ടസ്വെഹര്‍ റാങ്കുകള്‍ അറിയില്ലെന്ന് അവര്‍ പ്രസ്താവിച്ചു. അഞ്ച് മാസത്തിന് ശേഷം, അവര്‍ സമ്മതിച്ചു, അവര്‍ക്ക് ഇപ്പോഴും റാങ്കുകള്‍ അറിയില്ലായിരുന്നു.

2022 ജനുവരിയില്‍ ഏകദേശം 2,00,000 റഷ്യന്‍ സൈനികര്‍ ഉക്രെയ്നിന്റെ അതിര്‍ത്തിക്ക് മുന്നില്‍ മാര്‍ച്ച് ചെയ്തപ്പോള്‍, ഉക്രെയ്നിലേക്ക് 5,000 ഹെല്‍മെറ്റുകള്‍ വിതരണം ചെയ്യുന്നതായി ലാംബ്രെക്റ്റ് അഭിമാനത്തോടെ പ്രഖ്യാപിച്ചു. ഒരു അപമാനമായി.

യുദ്ധത്തിന്റെ മധ്യത്തില്‍, വിമര്‍ശനാത്മക മാധ്യമങ്ങള്‍ക്കെതിരെ സ്വയം പ്രതിരോധത്തിനായി നിക്ഷേപം നടത്താന്‍ പ്രതിരോധ മന്ത്രി ഇഷ്ടപ്പെട്ടു. ബുണ്ടസ്വെര്‍ ഹെലികോപ്റ്ററില്‍ തന്റെ മകന്റെ ഫോട്ടോ താന്‍ തന്നെ എടുത്തെന്ന് സമ്മതിക്കാന്‍ മാസങ്ങളോളം അവള്‍ ആഗ്രഹിച്ചില്ല ~ കോടതി നിര്‍ബന്ധിക്കുന്നത് വരെ. "മീഡിയ പയനിയര്‍" ഈയിടെ പ്രഖ്യാപിച്ചത് ലാംബ്രെക്റ്റിന് വിമര്‍ശനാത്മക പത്രപ്രവര്‍ത്തകരെ കൂടെ യാത്ര ചെയ്യുന്നതില്‍ നിന്ന് വിലക്കിയിരുന്നു.

Advertisment