Advertisment

അയര്‍ലണ്ടിലെ അലീഷ മനോജ് ബിടി യംഗ് സയന്റിസ്ററില്‍ രണ്ട് അവാര്‍ഡുകള്‍ നേടി

author-image
athira kk
New Update

ഡബ്ളിന്‍: അയര്‍ലണ്ടിലെ മലയാളി വിദ്യാര്‍ത്ഥിനി അലീഷ മനോജ് ബിടി യംഗ് സയന്റിസ്ററില്‍ രണ്ട് അവാര്‍ഡുകള്‍ നേടി.2023 ലെ ആഠ യംഗ് സയന്റിസ്ററ് & ടെക്നോളജി എക്സിബിഷനില്‍ (ആഠഥടഠഋ) ബയോളജിക്കല്‍ & ഇക്കോളജിക്കല്‍ പ്രോജക്ട് വിഭാഗത്തില്‍ ആണ് അലീഷ മനോജ് രണ്ട് അവാര്‍ഡുകള്‍ കരസ്ഥമാക്കിയത്.

Advertisment

publive-image

ഹോം കമ്പോസ്ററിന് ഏറ്റവും മികച്ച കമ്പോസ്ററബിള്‍ ബിന്‍ ലൈനര്‍ എന്നതും

മികച്ച പാരിസ്ഥിതിക പ്രോജക്ടിനും ബയോളജിക്കല്‍ & ഇക്കോളജിക്കല്‍ വിഭാഗത്തിലെ വിജയിയ്ക്കുമുള്ള ഋജഅ അവാര്‍ഡും അലീഷ നേടി.

അയര്‍ലണ്ടിലെ ബൂട്ടേഴ്സ്ടൗണിലെ സെന്റ് ആന്‍ഡ്രൂസ് കോളേജ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് 18 കാരിയായ അലീഷ. ഡബ്ളിനിലെ സെന്റ് ആന്‍ഡ്രൂസ് കോളേജ്, ഐടി മാനേജര്‍,മനോജ് മെഴുവേലിയുടെയും, താലാ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ സ്ററാഫ് നഴ്സായ ജെന്നി മനോജിന്റെയും മകളാണ് അലീഷ.

Advertisment