Advertisment

അയര്‍ലണ്ട് കൊടും തണുപ്പിലേയ്ക്ക് നീങ്ങുന്നു; രാജ്യ വ്യാപകമായ യെല്ലോ അലേര്‍ട്ട് ,അഞ്ച് ദിവസം വരെ തുടര്‍ന്നേക്കാം

author-image
athira kk
New Update

ഡബ്ലിന്‍ : അയര്‍ലണ്ട് കൊടും തണുപ്പിലേയ്ക്ക് നീങ്ങിയതോടെ അടുത്ത ഏതാനം ദിവസങ്ങള്‍ യെല്ലോ അലെര്‍ട്ട് തുടരുമെന്ന സൂചനകള്‍. ഇന്നലെ രാത്രിയോടെ ആര്‍ട്ടിക് വായുപ്രവാഹം അയര്‍ലണ്ടില്‍ എത്തിയതാണ് തണുപ്പിന് കാരണമാകുന്നതെന്ന് മെറ്റ് ഏറാന്‍ വ്യക്തമാക്കി. കൊടും തണുപ്പും മഞ്ഞും മുന്‍നിര്‍ത്തി രാജ്യവ്യാപകമായി യെല്ലോ അലേര്‍ട്ട് നല്‍കിയിരിക്കുകയാണ് മെറ്റ് ഏറാന്‍. ഇന്ന് രാത്രി മുതല്‍ നാളെ ഉച്ചവരെയാണ് ജാഗ്രതാ നിര്‍ദ്ദേശം പ്രാബല്യത്തിലുണ്ടാവുക.അടുത്ത ഏതാനും ദിവസങ്ങള്‍ കൂടി തണുപ്പ് തുടരുമെന്നും മെറ്റ് ഏറാന്‍ പറഞ്ഞു. ചുരുങ്ങിയത് അഞ്ച് ദിവസങ്ങളിലെങ്കിലും ഈ സാഹചര്യം തുടരാനാണ് സാധ്യത,

Advertisment

publive-image

മഞ്ഞു വീഴ്ച മൂലം റോഡുകളിലും ഫുട്പാത്തിലും അപകടകരമായ സാഹചര്യമാണുള്ളതെന്ന്് മെറ്റ് ഏറാന്‍ മുന്നറിയിപ്പ് നല്‍കി.റോഡുകളില്‍ ആലിപ്പഴം അപകടമുണ്ടാക്കുമെന്ന് റോഡ് സുരക്ഷാ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.വേഗത കുറച്ച് പോകണമെന്നും റോഡില്‍ തെന്നുന്നത് ഒഴിവാക്കാന്‍ ആക്സിലറേറ്റിംഗ് ഒഴിവാക്കണമെന്നും അതോറിറ്റി അഭ്യര്‍ത്ഥിച്ചു.

ഇന്നുരാത്രി താപനില 0 മുതല്‍ -4, -5 ഡിഗ്രി വരെ താഴുമെന്ന് മെറ്റ് ഏറാന്‍ പറഞ്ഞു.ചൊവ്വാഴ്ചയും തണുപ്പും മഞ്ഞുവീഴ്ചയും തുടരും.ഉച്ച സമയത്ത് 4 ഡിഗ്രി വരെ താപനില ഉയര്‍ന്നേക്കാം.രാത്രിയില്‍ താപനില -2 മുതല്‍ -6 ഡിഗ്രി വരെ കുറയുമെന്നും മെറ്റ് ഏറാന്‍ പറഞ്ഞു.

നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ യുകെ മെറ്റ് ഓഫീസും സമാനമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജാഗ്രതാ മുന്നറിയിപ്പ് നാളെ രാവിലെ 10 വരെ നിലവിലുണ്ടാകും.

Advertisment