Advertisment

മൈനസ് ആറിലേയ്ക്ക് അയര്‍ലണ്ട് ,സൂര്യ സാന്നിധ്യവും

author-image
athira kk
New Update

ഡബ്ലിന്‍: അയര്‍ലണ്ടില്‍ മഞ്ഞുവീഴ്ച മൂലം പ്രഖ്യാപിച്ച യെല്ലോ അലേര്‍ട്ട് ഇന്നുച്ചവരെ തുടരും. ആര്‍ട്ടിക് വായു പ്രവാഹമാണ് അയര്‍ലണ്ടിനെ വീണ്ടും കൊടുംതണുപ്പിലേയ്ക്കെത്തിച്ചത്. പല ഭാഗത്തും മഞ്ഞു വീഴ്ച തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.

Advertisment

publive-image

കെറി, കോര്‍ക്ക്, ലിമെറിക്ക് എന്നിവയുള്‍പ്പടെ രാജ്യത്തിന്റെ മിക്കയിടങ്ങളിലും താപനില-5സിയിലാണ്. മഞ്ഞുവീഴ്ചയും റോഡുകളില്‍ ഗതാഗത തടസ്സവും ശ്രദ്ധിക്കണമെന്ന ഉപദേശം മെറ്റ് ഏറാന്‍ ആവര്‍ത്തിച്ചിട്ടുണ്ട്.ചൊവ്വാഴ്ച അതിശൈത്യമായിരിക്കുമെന്നും പല പ്രദേശങ്ങളിലും മഞ്ഞുവീഴ്ചയുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു.

കൊണാക്‌റിലും അള്‍സ്റ്ററിലും പരക്കെ ശീതകാല മഴയുമുണ്ടാകും. ഇടയ്ക്കിടെ സൂര്യ സാന്നിധ്യവുമെത്തും.കിഴക്ക്, തെക്ക് ഭാഗങ്ങളിലെ കൗണ്ടികളില്‍ വരണ്ട അന്തരീക്ഷമായിരിക്കുമെന്നും മെറ്റ് ഏറാന്‍ പറയുന്നു. ഒരു ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 4ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും ഉയര്‍ന്ന താപനില.

ഇന്ന് രാത്രി മഞ്ഞുവീഴ്ചയും കൊടും തണുപ്പുമായിരിക്കും. താപനില -4സിയിലേയ്ക്ക് താഴാനുമിടയുണ്ട്.ബുധനാഴ്ചയും കാലാവസ്ഥയില്‍ കാര്യമായ മാറ്റമുണ്ടാകില്ല. പരക്കെ വിന്റര്‍ മഴയും മഞ്ഞും തുടരും. 3സി മുതല്‍ 6സിവരെയായിരിക്കും ഉയര്‍ന്ന താപനില.ബുധനാഴ്ച രാത്രി കടുത്ത തണുപ്പായിരിക്കും.കുറഞ്ഞ താപനില -സിയിലെത്തിയേക്കാമെന്നും നിരീക്ഷകര്‍ പറയുന്നു.

വ്യാഴാഴ്ച കനത്ത മഞ്ഞു വീഴ്ചയ്ക്കും തണുപ്പിനുമൊപ്പം തെക്ക് പടിഞ്ഞാറ് ഭാഗങ്ങളില്‍ മഴയുമെത്തും.1സി മുതല്‍ 6സി വരെ യായിരിക്കും ഉയര്‍ന്ന താപനില.രാത്രിയോടെ മഴ രാജ്യത്തുടനീളം കിഴക്കോട്ടും വ്യാപിക്കും.കുറച്ച് സമയത്തേക്ക് മഞ്ഞുവീഴ്ചയും പ്രതീക്ഷിക്കാം.രാത്രിയില്‍ അള്‍സ്റ്ററില്‍ താപനില പൂജ്യത്തിന് താഴെയാകും.

വെള്ളിയാഴ്ച സൗമ്യമാണെങ്കിലും കൂടുതല്‍ സമയവും മേഘാവൃതമായ അന്തരീക്ഷമായിരിക്കും.മഴയ്ക്കും സാധ്യതയുണ്ട്.7മുതല്‍ 10സി വരെയായിരിക്കും ഉയര്‍ന്ന താപനില. പടിഞ്ഞാറ് മുതല്‍ തെക്ക് പടിഞ്ഞാറ് വരെ മിതമായ തോതില്‍ കാറ്റുമുണ്ടാകും.

വാരാന്ത്യത്തിലും മിക്കവാറും ഈ അന്തരീക്ഷം മേഘാവൃതമായി തുടരും. ഇടയ്ക്കിടെ മഴയ്ക്കും സാധ്യതയുണ്ട്. പകല്‍ സമയം ഒമ്പത് മുതല്‍ 12സി വരെയായിരിക്കും താപനില. തെക്കുപടിഞ്ഞാറന്‍ കാറ്റിനും സാധ്യതയുണ്ടാകും.രാത്രികളില്‍ മഞ്ഞുണ്ടാകില്ലെന്നും മെറ്റ് ഏറാന്‍ പറയുന്നു.

Advertisment