Advertisment

മൂന്നേമുക്കാല്‍ ലക്ഷം പൗണ്ടിന് ഒരു ദ്വീപ് വാങ്ങാം

author-image
athira kk
New Update

ലണ്ടന്‍: മുന്നേമുക്കാല്‍ ലക്ഷം പൗണ്ട് അത്ര വലിയ തുകയല്ല, ഒരു ദ്വീപ് മുഴുവന്‍ സ്വന്തമാക്കാന്‍ അതുപകരിക്കുമെങ്കില്‍! മധ്യഅമേരിക്കയിലെ നിക്കരാഗ്വ ബ്ളൂഫീല്‍ഡില്‍ നിന്ന് 19.5 കിലോമീറ്റര്‍ അകലെയുള്ള ഇഗ്വാന ഐലന്‍ഡാണ് ഈ വിലയ്ക്ക് വില്‍ക്കാന്‍ വച്ചിരിക്കുന്നത്.

Advertisment

publive-image

അഞ്ചേക്കറാണ് ഈ സ്വകാര്യ ദ്വീപിന്റെ വിസ്തൃതി. നിറയെ വാഴകളും തെങ്ങുകളും. മൂന്ന് കിടപ്പുമുറികളും രണ്ട് കുളിമുറികളുമുള്ള വീടും ഇവിടെയുണ്ട്. വീടിനുചുറ്റും വരാന്ത, ഭക്ഷണമുറി, ബാര്‍, ലിവിങ് ഏരിയ എന്നിവയുമുണ്ട്. ജീവനക്കാര്‍ക്ക് താമസിക്കുന്നതിനായി ദ്വീപിന്റെ മറുഭാഗത്ത് താമസസൗകര്യം. അത്യാധുനിക സൗകര്യങ്ങളോടെയാണ് വീട് നിര്‍മിച്ചിരിക്കുന്നത്.

വൈഫൈ, ഫോണ്‍~ ടിവി സിഗ്നലുകള്‍ ദ്വീപില്‍ ലഭിക്കും. ദീര്‍ഘകാലമായി ദ്വീപില്‍ പ്രവര്‍ത്തിച്ചുവരുന്ന മാനേജര്‍, കെയര്‍ടേക്കര്‍മാര്‍ എന്നിവരടങ്ങിയ സംഘം ഇഗ്വാനയുടെ പുതിയ ഉടമസ്ഥര്‍ക്കായി സേവനസന്നദ്ധരായി കാത്തിരിക്കുകയാണെന്നും വില്‍പ്പന പരസ്യത്തില്‍ പറയുന്നു.

കുടുംബത്തിലെ ഒരംഗത്തിന്റെ മരണത്തെ തുടര്‍ന്നാണ് നിലവിലുള്ള ഉടമ ദ്വീപ് വില്‍ക്കാന്‍ തീരുമാനിച്ചത്.

Advertisment