Advertisment

കാറില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെ വിഡിയോ: സുനാകിന് പിഴ

author-image
athira kk
New Update

ലണ്ടന്‍: കാറില്‍ യാത്ര ചെയ്യുമ്പോള്‍ സീറ്റ്ബെല്‍റ്റ് ധരിക്കാതെ വിഡിയോ ചിത്രീകരിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന് ലങ്കാഷയര്‍ പോലീസ് പിഴചുമത്തി. കേസ് കോടതിയിലെത്തുംമുമ്പ് പിഴയടയ്ക്കുകയാണെങ്കില്‍ പതിനായിരത്തോളം രൂപയും, കോടതിയിലെത്തിയാല്‍ അമ്പതിനായിരം രൂപയുമായിരിക്കും പിഴ.

Advertisment

publive-image

വ്യാഴാഴ്ച സുനകിന്റെ സാമൂഹികമാധ്യമ അക്കൗണ്ടുകളിലൂടെ തന്നെയാണ് വിഡിയോ പുറത്തുവന്നത്. വിഡിയോ ചിത്രീകരിക്കുന്നതിനായി സീറ്റ്ബെല്‍റ്റ് മാറ്റിയതാണെന്ന് ഇതില്‍ വ്യക്തമായിരുന്നു. ലങ്കാഷെയറിലേക്കുള്ള യാത്രയ്ക്കിടെ കാറിന്റെ പിന്‍സീറ്റിലിരുന്ന് സുനക് തന്റെ സര്‍ക്കാരിന്റെ നേട്ടങ്ങളും ജനക്ഷേമപരിപാടികളും വിശദീകരിക്കുന്നതാണ് വിഡിയോയിലുള്ളത്.

വീഡിയോ ചിത്രീകരിക്കാനായി കുറച്ചുസമയത്തേക്ക് സീറ്റ്ബെല്‍റ്റ് മാറ്റിയതാണെങ്കിലും തെറ്റ് അംഗീകരിക്കുന്നെന്ന് അദ്ദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കി. ജാഗ്രതക്കുറവ് സംഭവിച്ചതില്‍ സുനക് ഖേദം പ്രകടിപ്പിച്ചിരുന്നു.

Advertisment