Advertisment

ഓസ്ട്രേലിയയില്‍ ഹിന്ദു ക്ഷേത്രത്തിനു നേരേ ആക്രമണം

author-image
athira kk
New Update

മെല്‍ബണ്‍: ഓസ്ട്രേലിയയില്‍ വീണ്ടും ഹിന്ദു ക്ഷേത്രത്തിനു നേരേ ആക്രമണം. ഇന്ത്യാ വിരുദ്ധവും ഖലിസ്ഥാന്‍ അനുകൂലവുമായ മുദ്രാവാക്യങ്ങള്‍ ക്ഷേത്രച്ചുവരുകളില്‍ എഴുതിവച്ചിട്ടുണ്ട്.

Advertisment

publive-image

ഈ മാസം ഹിന്ദുക്ഷേത്രങ്ങള്‍ക്ക് നേരെ ഓസ്ട്രേലിയയില്‍ നടക്കുന്ന മൂന്നാമത്തെ സമാന ആക്രമണമാണിത്. മെല്‍ബണിലെ ആല്‍ബെര്‍ട്ട് പാര്‍ക്കിലെ ക്ഷേത്രമാണ് ഇത്തവണ ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം വിക്ടോറിയയിലെ ശിവ~വിഷ്ണു ക്ഷേത്രം ഇത്തരത്തില്‍ നശിപ്പിച്ചിരുന്നു. ജനുവരി 12ന് മെല്‍ബണിലെ സ്വാമിനാരായണ ക്ഷേത്രവും സമാനമായി വികൃതമാക്കപ്പെട്ടിരുന്നു.

ഇസ്കോണ്‍ ക്ഷേത്രത്തിന്റെ ചുമരുകളിലാണ് ഖലിസ്ഥാന്‍ സിന്ദബാദ് എന്ന മുദ്രാവാക്യം എഴുതി വികൃതമാക്കിയത്. ആരാധനാലയങ്ങള്‍ക്ക് നേരെയുള്ള ഇത്തരം ആക്രമണങ്ങളില്‍ നടപടി സ്വീകരിക്കാനായി വിക്ടോറിയയിലെ വിവിധ മതനേതാക്കള്‍ വിക്ടോറിയന്‍ മള്‍ട്ടി കള്‍ച്ചറല്‍ കമ്മീഷനുമായി അടിയന്തര യോഗം ചേര്‍ന്ന് രണ്ട് ദിവസത്തിന് ശേഷമാണ് പുതിയ ആക്രമണമുണ്ടായത്.

Advertisment