Advertisment

അനധികൃത കുടിയേറ്റം തടയാൻ സഹകരിക്കാത്ത രാജ്യങ്ങൾക്കെതിരെ ഈ യൂ

author-image
athira kk
New Update

ബ്രസൽസ് : യൂറോപ്പിലേക്കുള്ള അനധികൃത കുടിയേറ്റം തടയാൻ സഹകരിക്കാത്ത രാജ്യങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് യൂറോപ്യൻ യൂണിയൻ. കുടിയേറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിസ്സഹകരണം തുടർന്നാൽ പ്രസ്തുത രാജ്യങ്ങൾക്ക് അനുവദിച്ച വിസകളുടെ എണ്ണം നിയന്ത്രിച്ചുകൊണ്ട് നടപടി സ്വീകരിക്കും, അതിനാൽ , ഈ യുവിൽ നിന്ന് ആളുകളെ അവരുടെ സ്വരാജ്യത്തേക്ക് നാടുകടത്തുമ്പോൾ സ്വീകരിക്കേണ്ടത് പ്രസ്തുത രാജ്യങ്ങളുടെ ചുമതലയാണ്.EU മന്ത്രിമാർ പറഞ്ഞു.

publive-image

“കുടിയേറ്റക്കാരുടെ അനിയന്ത്രിതമായ വരവ് വർദ്ധിക്കുന്നതായി കണക്കുകളുണ്ട് … യൂറോപ്പിലേക്ക് അഭയം നിഷേധിക്കപ്പെട്ടവരെ തിരികെ സ്വീകരിക്കാതിരിക്കുന്നത് പ്രധാനപ്പെട്ട ഒരു വിഷയമാണ്,” സ്വീഡനിലെ മൈഗ്രേഷൻ മന്ത്രി മരിയ മാൽമർ സ്റ്റെൻഗാർഡ് ചൂണ്ടിക്കാട്ടി.

Advertisment

2021-ൽ, യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും 340,500 ആളുകളെ അവരുടെ സ്വദേശത്തേക്ക് തിരികെ അയക്കാൻ സർക്കാരുകൾ ഉത്തരവിട്ടിരുന്നു.. എന്നാൽ യൂറോസ്റ്റാറ്റ് ഡാറ്റ പ്രകാരം ഇവയിൽ 21% മാത്രമാണ് യഥാർത്ഥത്തിൽ നടപ്പിലാക്കിയത്.

യൂറോപ്യൻ കമ്മീഷന്റെ നിലപാട്…

യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയനും അഭയത്തിന് അർഹത ഇല്ലാത്തവരെ തിരിച്ചയക്കേണ്ടത് അനിവാര്യമാണ് എന്നാണ് പറഞ്ഞത്.

EU വിന്റെ ബാഹ്യ അതിർത്തികളിൽ സ്‌ക്രീനിംഗ് നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ലക്ഷ്യമിട്ട് ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ അവർ ഒരു “പൈലറ്റ് പ്രോജക്റ്റ്” നിർദ്ദേശിച്ചിരുന്നു, അഭയത്തിന് അർഹതയില്ലാത്തവരെ തിരിച്ചയക്കുന്നത് വേഗത്തിലാക്കാനാണ് ഈ നടപടി.

“കുടിയേറ്റക്കാരുടെ പുറപ്പെടലുകൾ തടയുന്നതിനും” “ഇത്തരം രാജ്യങ്ങളുടെ വരുമാനം മെച്ചപ്പെടുത്തുന്നതിനും”, ബംഗ്ലാദേശ്, പാകിസ്ഥാൻ, ഈജിപ്ത്, മൊറോക്കോ, ടുണീഷ്യ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളുമായും കരാറുകൾ ഉണ്ടാക്കാൻ ബ്രസ്സൽസ് ആഗ്രഹിക്കുന്നു ഉർസുല വോൺ ഡെർ ലെയൻ വ്യക്തമാക്കി.

2022-ൽ രേഖപ്പെടുത്തിയ 330,000 “അനിയന്ത്രിതമായ എൻട്രികൾ” 2016 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയാണെന്ന് EU ബോർഡർ ഏജൻസിയായ ഫ്രോണ്ടക്സ് ചൂണ്ടിക്കാട്ടിയിരുന്നു..

Advertisment