Advertisment

കോംഗോയില്‍ മാര്‍പാപ്പയുടെ കുര്‍ബാനയില്‍ പങ്കെടുത്തത് ഒരു മില്യന്‍ ആളുകള്‍

author-image
athira kk
New Update

കിന്‍ഷാസാ: റിപ്പബ്ളിക്ക് ഓഫ് കോംഗോയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നടത്തിയ കുര്‍ബാനയില്‍ പങ്കെടുത്തത് ഒരു മില്യന്‍ വിശ്വാസികള്‍. തലസ്ഥാനമായ കിന്‍ഷാസായിലെ വിമാനത്താവളത്തില്‍ വച്ചായിരുന്നു കുര്‍ബാന. ആഫ്രിക്കന്‍ വന്‍കരയില്‍ മാര്‍പാപ്പ നടത്തുന്ന ഏറ്റവും വലിയ കുര്‍ബാനയാണിത്.

Advertisment

publive-image

പതിറ്റാണ്ടുകള്‍ നീണ്ട അക്രമങ്ങളുടെ ദുരിതംപേറുന്ന രാജ്യത്ത് സമാധാനത്തിന്‍റെയും ക്ഷമയുടെയും ആഹ്വാനവുമായാണ് പോപ്പ് എത്തിയത്. ക്രിസ്ത്യന്‍ ഭൂരിപക്ഷ രാജ്യമായ കോംഗോയിലെ വിശ്വാസികളില്‍ നല്ലൊരു ഭാഗവും അദ്ദേഹത്തെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. 1985ല്‍ സെന്റ് ജോണ്‍ പോള്‍ രണ്ടാമനുശേഷം ആദ്യമായി രാജ്യത്തെത്തുന്ന മാര്‍പാപ്പയാണ് ഫ്രാന്‍സിസ് ഒന്നാമന്‍. അദ്ദേഹത്തെ വരവേല്‍ക്കാന്‍ പാട്ടും നൃത്തവുമായി വിശ്വാസികള്‍ രാത്രി മുഴുവന്‍ വിമാനത്താവളത്തില്‍ ചെലവഴിച്ചു. പോപ്പ് ഫ്രാന്‍സിസിന്റെ ചിത്രങ്ങളും മതചിഹ്നങ്ങളും ആലേഖനം ചെയ്ത വസ്ത്രങ്ങള്‍ ധരിച്ചായിരുന്നു വിദൂര പ്രവിശ്യകളില്‍നിന്നു പോലും സ്ത്രീകളും കുട്ടികളും എത്തിയത്.

ആഫ്രിക്കയിലെ ധാതുക്കളും പ്രകൃതിസമ്പത്തും വിദേശ ശക്തികള്‍ നൂറ്റാണ്ടുകളായി കൊള്ളയടിക്കുന്നതിനെ കുര്‍ബാനയില്‍ അദ്ദേഹം അപലപിച്ചു. ഒരുവര്‍ഷമായി ശക്തമായ ആക്രമണം നടക്കുന്ന കോംഗോയുടെ കിഴക്കന്‍ മേഖലയിലെ പോരാട്ടത്തിന്റെ ഇരകളുമായി പോപ്പ് കൂടിക്കാഴ്ചയും നടത്തി.

Advertisment