Advertisment

അമേരിക്കന്‍ ആകാശങ്ങളില്‍ ഭീഷണിയായി ചൈനയുടെ ബലൂണ്‍

author-image
athira kk
New Update

വാഷിങ്ടണ്‍: യുഎസ് വ്യോമാതിര്‍ത്തിക്കുള്ളിലെ പല തന്ത്രപ്രധാനമേഖലകളിലും നിരീക്ഷണം നടത്തി ചൈനയുടെ ചാര ബലൂണ്‍. യുഎസിനു പുറമേ ലാറ്റിന്‍ അമേരിക്കന്‍ ആകാശത്തും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. യുഎസ് പ്രതിരോധ വകുപ്പായ പെന്റഗണ്‍ ഇതു സ്ഥിരീകരിക്കുകയും ചെയ്തു.

publive-image

വ്യോമതാവളങ്ങള്‍ ഉള്‍പ്പെടുന്ന യു.എസിന്റെ വടക്കുപടിഞ്ഞാറന്‍ മേഖലകളിലൂടെയാണ് ബലൂണ്‍ ആദ്യം സഞ്ചരിച്ചത്. പ്രസിഡന്റ് ജോ ബൈഡന്റെ നിര്‍ദേശപ്രകാരം ബലൂണ്‍ വെടിവെച്ചിടാന്‍ പ്രതിരോധ സെക്രട്ടറിയും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരും തീരുമാനിച്ചെങ്കിലും ഭൂമിയില്‍ പതിച്ചാലുണ്ടാകുന്ന വിപത്തുകള്‍ കണക്കിലെടുത്ത് ഒഴിവാക്കി.

അതേസമയം, ചൈന ഉത്തരവാദിത്വമുള്ള അന്താരാഷ്ട്ര നിയമങ്ങള്‍ കൃത്യമായി പാലിക്കുന്ന രാജ്യമാണെന്നും ഒരു പരമാധികാര രാജ്യത്തിന്റെ വ്യോമ മേഖലയിലോ അധീനതയിലുള്ള പ്രദേശത്തിലോ അതിക്രമിച്ച് കയറാന്‍ ഉദ്ദേശ്യമില്ലെന്നുമാണ് ചൈനീസ് വിദേശ കാര്യ മന്ത്രാലയ വക്താവ് മാവോ നിങ് പറഞ്ഞു. ചാര ബലൂണുകള്‍ കണ്ടെത്തിയെന്ന യു.എസ് വാദത്തില്‍ അന്വേഷണം ആരംഭിച്ചതായും ചൈന അറിയിച്ചിട്ടുണ്ട്. യു.എസ് വിദേശകാര്യ സെക്രട്ടറി ബെയ്ജിങ് സന്ദര്‍ശിക്കാനിരിക്കെയാണ് പുതിയ സംഭവവികാസം.

Advertisment