Advertisment

പ്രധാനമന്ത്രിപദം ധര്‍മമെന്ന് സുനക്

author-image
athira kk
New Update

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനം താന്‍ ഏറ്റെടുത്തത് ധര്‍മമായി കരുതിയാണെന്ന് ഋഷി സുനക്. അനേകം വെല്ലുവിളി നിറഞ്ഞതാണെന്നറിഞ്ഞു തന്നെയാണ് ഈ സ്ഥാനം ഏറ്റെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

publive-image

അധികാരത്തിലെത്തി നൂറുദിവസം പിന്നിട്ടതോടെനുബന്ധിച്ച് നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍. ബ്രിട്ടണ്‍ അനേകം പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന സമയത്ത് എന്തുകൊണ്ടാണ് പ്രധാനമന്ത്രി പദം ഏറ്റെടുക്കാന്‍ തയാറായതെന്ന ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഞാന്‍ മറ്റെന്തിനേക്കാളും പൊതു സേവനത്തിലും സേവന മനോഭാവത്തിലുമാണ് വിശ്വസിക്കുന്നത്. ഹിന്ദുമതത്തില്‍ ധര്‍മ്മ എന്നൊരു ആശയമുണ്ട്. എന്നുവെച്ചാല്‍ കര്‍ത്തവ്യം. എനിക്ക് മാറ്റം ഉണ്ടാക്കാന്‍ കഴിയുമെന്ന് എനിക്ക് തോന്നി, അതുകൊണ്ടാണ് ബുദ്ധിമുട്ടുള്ളതും വെല്ലുവിളി നിറഞ്ഞതുമാണെന്ന് അറിഞ്ഞുകൊണ്ട് മുന്നോട്ടു വന്നത്~ സുനക് വിശദീകരിച്ചു.

Advertisment