Advertisment

പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ വിറ്റ ചിക്കന്‍ പ്രോഡക്ടുകള്‍ വിപണിയില്‍ നിന്നും പിന്‍വലിച്ചു

author-image
athira kk
New Update

ഡബ്ലിന്‍ : ചിക്കന്‍ പ്രോഡക്ടുകള്‍ മാര്‍ക്കറ്റില്‍ നിന്നും പിന്‍വലിച്ചു ഫുഡ് സേഫ്റ്റി അതോറിറ്റി. സാല്‍മനെല്ലയുടെ അംശം കണ്ടെത്തിയതിനെ തുടര്‍ന്ന് ചിക്കന്‍ പ്രോഡക്ടുകള്‍ മാര്‍ക്കറ്റില്‍ നിന്നും പിന്‍വലിച്ചു കൊണ്ട് ഫുള്‍ സേഫ്റ്റി അതോറിറ്റി കഴിഞ്ഞ ദിവസം രണ്ടാമതും ഉത്തരവിറക്കി.ചിക്കന്‍ ഫില്ലറ്റിലും സ്മോള്‍ ചിക്കനിലുമാണ് സാല്‍മനെല്ല ബാധിച്ചതായി കണ്ടെത്തിയത്.

publive-image

ടെസ്‌കോ,ആല്‍ഡി ,ഡണ്‍സ്,ലിഡില്‍ എന്നിവിടങ്ങളില്‍ നിന്നുമടക്കം വിറ്റ വെസ്റ്റേൺ ബ്രാൻഡ് ഉല്‍പ്പന്നങ്ങളും ബി ഡബ്ള്യു ജി ഗ്ലെൻമോർ ബ്രാൻഡ്ന്റെ ഉല്‍പ്പന്നങ്ങളുമാണ് മാര്‍ക്കറ്റില്‍ നിന്നും പിന്‍വലിച്ചിട്ടുള്ളത്.

ആഴ്ചകള്‍ക്കുള്ളില്‍ രണ്ടാമത്തെ തവണയാണ് വെസ്റ്റേണ്‍ ബ്രാന്‍ഡിന്റെ പ്രൊഡക്ടുകളില്‍ സാൽമൊണെല്ലയുടെഅംശം കണ്ടെത്തിയതിനെ തുടര്‍ന്ന് മാര്‍ക്കറ്റില്‍ നിരോധിക്കുന്നത്. കച്ചവടക്കാര്‍ ഇത് ഇനി വില്പനയ്ക്ക് ഉപയോഗിക്കരുതെന്നും ഉപഭോക്താക്കള്‍ പ്രോഡക്റ്റ് വാങ്ങരുതെന്നും നിര്‍ദ്ദേശങ്ങളില്‍ വിശദമാക്കി.ഇതുവരെ ആര്‍ക്കും ഇതുമായി ബന്ധപ്പെട്ട് അസുഖങ്ങള്‍ ബാധിച്ചതായി റിപ്പോര്‍ട്ട് ചെയ്തില്ലെന്നും എഫ്എസ്എഐ വ്യക്തമാക്കി

Advertisment