Advertisment

തുര്‍ക്കിയില്‍ ഭൂകമ്പം; നിരവധി മരണം

author-image
athira kk
New Update

അങ്കാറ: തുര്‍ക്കിയില്‍ ശക്തമായ ഭൂചലനം. പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പ്രകാരം അമ്പതിലധികം പേര്‍ക്ക് ജീവന്‍ നഷ്ടമായിക്കഴിഞ്ഞു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലും മറ്റും കൂടുതലാളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സംശയം.

publive-image

റിക്ടര്‍ സ്കെയിലില്‍ 7.8 തീവ്രതയാണ് ഭൂചലനം രേഖപ്പെടുത്തിയത്. തെക്കു കിഴക്കന്‍ തുര്‍ക്കി~സിറിയന്‍ അതിര്‍ത്തി മേഖലയില്‍ കരമന്‍മറാഷ് നഗരത്തോട് ചേര്‍ന്നാണ് ഭൂചലനമുണ്ടായത്. സൈപ്രസ്, ലെബനന്‍ തുടങ്ങിയ നഗരങ്ങളില്‍ ഉള്‍പ്പെടെ പ്രകമ്പനങ്ങള്‍ അനുഭവപ്പെട്ടു.

പ്രാദേശിക സമയം പുലര്‍ച്ചെ 4.17ഓടെയായിരുന്നു ഭൂചലനം. 6.7 തീവ്രത രേഖപ്പെടുത്തിയ തുടര്‍ചലനവുമുണ്ടായി. ഗസിയെന്‍റപ്പ് നഗരത്തിന് 26 കിലോമീറ്റര്‍ കിഴക്ക് ഭൂമിക്കടിയില്‍ 17.9 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.

ഭൂകമ്പത്തെ തുടര്‍ന്ന് തുര്‍ക്കി അതീവ ജാഗ്രത പുറപ്പെടുവിച്ചിരിക്കുകയാണ്. ദുരന്തബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തകരെ ഉടനടി നിയോഗിച്ചതായി തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ അറിയിച്ചു. അന്താരാഷ്ട്ര സഹായവും അഭ്യര്‍ഥിച്ചിട്ടുണ്ട്.

Advertisment