Advertisment

റഷ്യന്‍ ഡീസലിന് യൂറോപ്യന്‍ യൂണിയന്‍ വിലക്ക്

author-image
athira kk
New Update

ഫ്രാങ്ക്ഫര്‍ട്ട്: യുക്രെയ്നില്‍ റഷ്യ അധിനിവേശം തുടരുന്ന പശ്ചാത്തലത്തില്‍, റഷ്യയില്‍ നിന്നുള്ള ഇന്ധനങ്ങള്‍ക്ക് അടുത്ത ഘട്ടം വിലക്ക് യൂറോപ്യന്‍ യൂണിയന്‍ പ്രഖ്യാപിച്ചു. റഷ്യന്‍ ഡീസലിനാണ് ഇപ്പോള്‍ യൂറോപ്യന്‍ യൂണിയനിലാകമാനം വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. എണ്ണവില്‍പ്പനയില്‍നിന്നുള്ള പണം റഷ്യ യുദ്ധച്ചെലവുകള്‍ക്ക് ഉപയോഗിക്കുന്നതു തടയനാണ് നടപടിയെന്ന് വിശദീകരണം.

publive-image

യൂറോപ്പിന്റെ ഡീസല്‍ ആവശ്യത്തിന്റെ 10 ശതമാനമാണ് റഷ്യയില്‍ നിന്നുള്ള ഇന്ധനം ഉപയോഗിച്ച് നിറവേറ്റിയിരുന്നത്. വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തില്‍, ഇന്ധനക്ഷാമം നേരിടാന്‍ യുഎസില്‍നിന്നും ഗള്‍ഫ് രാജ്യങ്ങളില്‍നിന്നും കൂടുതല്‍ ഇന്ധനം ഇറക്കുമതി ചെയ്യാനാണ് യൂറോപ്യന്‍ യൂണിയന്റെ ശ്രമം. ഇവിടങ്ങളില്‍നിന്ന് ഇന്ധനം കൊണ്ടുവരാന്‍ ചെലവ് കൂടുതലാകും എന്നതാണ് പ്രധാന പ്രതിസന്ധി.

Advertisment