Advertisment

ഉപഗ്രങ്ങളുടെ എണ്ണത്തില്‍ ശനിയെ പിന്നിലാക്കി വ്യാഴം

author-image
athira kk
New Update

ന്യൂയോര്‍ക്ക്: സൗരയൂഥത്തിലെ ഗ്രഹങ്ങളില്‍ ഏറ്റവും വലുത് എന്ന സ്ഥാനം അലങ്കരിക്കുമ്പോഴും, ഉപഗ്രഹങ്ങളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്താണ് വ്യാഴം എന്നാണ് ഇതുവരെ കരുതപ്പെട്ടിരുന്നത്. ഏറ്റവും കൂടുതല്‍ ഉപഗ്രഹങ്ങളുള്ള ഗ്രഹമായി ഇതുവരെ കണക്കാക്കപ്പെട്ടിരുന്നത് ശനിയും.

publive-image

എന്നാലിപ്പോള്‍, വലുപ്പത്തില്‍ മാത്രമല്ല, ഉപഗ്രഹങ്ങളുടെ കാര്യത്തിലും വ്യാഴം തന്നെയാണ് മുന്നിലെന്ന് പുതിയ കണ്ടെത്തല്‍. 83 ഉപഗ്രഹങ്ങളാണ് ശനിക്കുള്ളതായി കണ്ടെത്തിയിട്ടുള്ളത്. പുതിയ കണക്കുകള്‍ പ്രകാരം വ്യാഴത്തിന് 92 ഉപഗ്രഹങ്ങളുള്ളതായി ഇന്റര്‍നാഷനല്‍ അസ്ട്രോണമിക്കല്‍ യൂണിയന്‍ സ്ഥിരീകരിച്ചു.

2021, 2022 വര്‍ഷങ്ങളില്‍ ഹവായിയിലെയും ചിലിയിലെയും ദൂരദര്‍ശിനികളാണ് വ്യാഴത്തിന്റെ കൂടുതല്‍ ഉപഗ്രഹങ്ങള്‍ സംബന്ധിച്ച സൂചനകള്‍ കണ്ടെത്തിയത്. തുടര്‍നിരീക്ഷണത്തിലൂടെ അവയുടെ ഭ്രമണപഥവും സ്ഥിരീകരിക്കുകയായിരുന്നു. ഒന്നു മുതല്‍ മൂന്നു കിലോമീറ്റര്‍ വരെ വലുപ്പമുള്ളവയാണ് പുതിയതായി തിരിച്ചറിയപ്പെട്ട ഉപഗ്രഹങ്ങള്‍.

Advertisment