Advertisment

യുഎസും ചൈനയും തമ്മില്‍ ബലൂണ്‍ പോര്

author-image
athira kk
New Update

വാഷിങ്ടണ്‍: ചൈനയുടെ ബലൂണ്‍ അമേരിക്ക പൊട്ടിച്ചു. തിരിച്ചടിക്കുമെന്ന് ചൈനയുടെ ഭീഷണി. കേട്ടാല്‍ കുട്ടിക്കളി പോലെ തോന്നുമെങ്കിലും, ചൈനീസ് ബലൂണ്‍ ചാര നിരീക്ഷണത്തിനു നിയോഗിക്കപ്പെട്ടതാണെന്ന് ആരോപിച്ച് യുഎസ് മിസൈല്‍ ഉപയോഗിച്ച് അതു തകര്‍ത്തത് വലിയ അന്താരാഷ്ട്ര പ്രശ്നത്തിലേക്കാണ് വഴി തെളിക്കുന്നത്.

publive-image

സിവിലിയന്‍ ആവശ്യത്തിനുള്ള കാലാവസ്ഥാ നിരീക്ഷണ ഉപകരണങ്ങളാണ് ബലൂണില്‍ ഉണ്ടായിരുന്നതെന്നും, കാറ്റത്ത് വഴി മാറി അമേരിക്കയ്ക്കു മുകളിലൂടെ പറന്നതാണെന്നുമാണ് ചൈനയുടെ വാദം. അതിനു സമാധാനപരമായ പരിഹാരം കാണുന്നതിനു പകരം മിസൈല്‍ പ്രയോഗിച്ചതിന് കടുത്ത തിരിച്ചടിയുണ്ടാകുമെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

അറ്റ്ലാന്റിക് സമുദ്രത്തില്‍ പതിച്ച ബലൂണിന്റെ അവശിഷ്ടങ്ങള്‍ക്കായി തിരച്ചില്‍ തുടങ്ങി. ഇതിലുണ്ടായിരുന്ന ഉപകരണങ്ങള്‍ കടലില്‍നിന്ന് വീണ്ടെടുത്ത് പരിശോധിക്കാനാണ് ഉദ്ദേശിക്കുന്നത്.

ബലൂണ്‍ ഉടന്‍ വെടിവെച്ചിടാന്‍ താനാണ് നിര്‍ദേശം നല്‍കിയതെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. മൂന്ന് ബസുകളുടെ വലുപ്പമുള്ളതായിരുന്നു ബലൂണ്‍. 11 കിലോമീറ്റര്‍ പരിധിയിലായാണ് ഇതിന്റെ അവശിഷ്ടങ്ങള്‍ വീണിരിക്കുന്നത്.

Advertisment