Advertisment

എന്‍ സി ടി ഇല്ലെങ്കില്‍ ഇന്‍ഷുറന്‍സ് നല്‍കില്ലെന്ന് ഇന്‍ഷുറന്‍സ് കമ്പനി

author-image
athira kk
New Update

ഡബ്ലിന്‍: എന്‍സിടി ഉപഭോക്താക്കള്‍ക്കുള്ള മാനദണ്ഡങ്ങള്‍ ഭേദഗതി ചെയ്യുമെന്ന് ഇന്‍ഷൂറന്‍സ് കമ്പനി.അയര്‍ലണ്ടിലെ ഇന്‍ഷുറന്‍സ് കമ്പനിയായ 123.ഐ ഇ യാണ് എന്‍ സി ടി സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് ഇന്‍ഷൂറന്‍സ് നല്കാന്‍ കഴിയില്ലയെന്ന് ഭേദഗതി ചെയ്തത്.

publive-image

ടെസ്റ്റിംഗ് സെന്ററുകളിലെ നീണ്ട കാലതാമസം കാരണം എന്‍ സി ടി സര്‍ട്ടിഫിക്കറ്റ് നേടാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഡ്രൈവര്‍മാരെ ഇന്‍ഷുറന്‍സ് കമ്പനികള്‍ പരിരക്ഷിക്കുന്നത് തുടരുമോ എന്നതിനെക്കുറിച്ചുള്ള ആശങ്കകള്‍ തുടരുന്നതിനിടെയാണ് ആദ്യ കമ്പനിയുടെ തീരുമാനമെത്തിയത്..

ഉപഭോക്താക്കള്‍ കമ്പനിയുമായി ഒരു പുതിയ പോളിസി എടുക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവരുടെ കാര്‍ NCT സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും കൈവശം വെക്കണമെന്നും ഇതിലൂടെ കമ്പനി വ്യക്തമാക്കി.

,നിലവില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ടെങ്കിലും അടുത്ത എന്‍ സി ടിലഭിക്കുന്നതുവരെ പരിരക്ഷ വാഗ്ദാനം ചെയ്യാന്‍ കഴിയുമോ എന്നറിയാന്‍ കമ്പനിയുമായി ബന്ധപ്പെടണമെന്നും കമ്പനി വിശദമാക്കി.

Advertisment