Advertisment

അയര്‍ലണ്ടില്‍ നഴ്‌സുമാര്‍ക്കെതിരെ ദിവസേനെ പത്തോളം അതിക്രമണങ്ങള്‍, ആശങ്കയറിയിച്ച് ഐ എന്‍ എം ഓ

author-image
athira kk
New Update

ഡബ്ലിന്‍ : ഡബ്ലിന്‍ : അയര്‍ലണ്ടില്‍ നഴ്‌സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമെതിരെ അതിക്രമങ്ങള്‍ പെരുകുന്നത് സ്ഥിരീകരിച്ച് എച്ച്.എസ്.ഇയുടെ കണക്കുകള്‍. അക്രമണമുണ്ടായാല്‍ പരാതിപ്പെടാന്‍ പോലും കഴിയാതെ മൂകമായി എല്ലാം സഹിക്കുകയാണ് നഴ്‌സുമാര്‍. ഈ യാഥാര്‍ഥ്യം ഉള്‍ക്കൊണ്ട് ആതുരാലയങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങള്‍ പുനരവലോകനം ചെയ്യണമെന്ന ആവശ്യം ഭരണപക്ഷ പാര്‍ട്ടിയില്‍ നിന്നു തന്നെ ഉയര്‍ന്നിട്ടുണ്ട്.

publive-image

ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ കുറ്റക്കാര്‍ക്ക് തക്കതായ ശിക്ഷ ലഭിക്കുന്നുണ്ടോയെന്നതും പരിശോധിക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. മെഡിക്കല്‍ പ്രൊഫഷണലുകളെ ദുരുപയോഗം ചെയ്യുന്നതിനെ ഒരു രീതിയിലും ന്യായീകരിക്കാനാവില്ല. ഇത് പ്രതിഫലിക്കുന്നതാകണം ഓരോ ശിക്ഷയുമെന്ന അഭിപ്രായമാണ് ഈ രംഗത്തുള്ളവര്‍ പങ്കുവെയ്ക്കുന്നത്.

Advertisment

നഴ്‌സുമാര്‍ക്കെതിരെ 33,341 ആക്രമണങ്ങള്‍

കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ 33,341 ആക്രമണങ്ങളാണ് നഴ്സുമാര്‍ക്ക് നേരെയുണ്ടായത്. 733 ആക്രമണങ്ങള്‍ ഡോക്ടര്‍മാര്‍ക്കെതിരെയുമുണ്ടായി.

നിസ്വാര്‍ത്ഥ സേവനത്തിന്റെ പേരില്‍ ആരോഗ്യ പ്രവര്‍ത്തകരെ വാനോളം പുകഴ്ത്തുന്നതിനിടയിലും 7,737 ആക്രമണങ്ങളാണ് നഴ്സിംഗ് സ്റ്റാഫിന് നേരെയുണ്ടായത്.

INMO റിപ്പോര്‍ട്ട് പ്രകാരം ജനുവരി 2021 മുതല്‍ ഒക്ടോബര്‍ 2022 വരെയുള്ള കാലയളവില്‍ മാത്രം വാക്കുകളാലോ ശാരീരികമായോ ലൈംഗികമായോ ഉള്ള 5593 ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി ഐ എന്‍എം ഓ വ്യക്തമാക്കി. ദിവസേന അക്രമങ്ങളുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണെന്നും ഇതുപോലുള്ള ആക്രമണങ്ങളില്‍ നിര്‍ബന്ധമായും പെട്ടെന്ന് നടപടിയെടുക്കണമെന്നും ഐഎന്‍എംഒ ജനറല്‍ സെക്രട്ടറി ഫില്‍ നി ഷീഗ്ധ ആവശ്യപ്പെട്ടു.

കൊടിയ പീഡനങ്ങള്‍; പരിഹാരമുണ്ടാകണമെന്ന് ഐഎന്‍എംഒ

കൊടിയ പീഡനങ്ങളാണ് നഴ്‌സുമാരും മിഡ് വൈഫുകളും നേരിടുന്നതെന്ന് ഐറിഷ് നഴ്സസ് ആന്‍ഡ് മിഡൈ്വവ്സ് ഓര്‍ഗനൈസേഷന്‍ പറയുന്നു. മര്‍ദ്ദനം, പീഡനം, ഭീഷണി, ദുരുപയോഗം, അവഹേളനം തുടങ്ങിയവയുടെ പരമ്പരകളാണ് ഓരോ വര്‍ഷവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

ജോലി ചെയ്യുന്നതിനിടയില്‍ ആക്രമിക്കപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്ന് ഐഎന്‍എംഒ ജനറല്‍ സെക്രട്ടറി ഫില്‍ നി ഷീഗ്ധ പറഞ്ഞു. നഴ്‌സുമാരില്‍ വളരെയേറെയും സ്ത്രീകളാണ്. ഇവരെ സംരക്ഷിക്കാന്‍ എന്ത് നടപടികളാണ് സര്‍ക്കാരും എച്ച്.എസ്.ഇയും സ്വീകരിക്കുന്നതെന്ന് അറിയേണ്ടതുണ്ടെന്ന് ഷീഗ്ധ പറഞ്ഞു. ആക്രമണ സംഭവങ്ങളുടെ വര്‍ദ്ധനവ് ആശങ്കാജനകമാണെന്നും ഷീഗ്ധ കൂട്ടിച്ചേര്‍ത്തു.

നമ്മുടെ രാജ്യത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നത്തിന്റെ വ്യാപ്തി വെളിപ്പെടുത്തുന്നതാണ് കണക്കുകളെന്ന് ഫിന ഗേല്‍ ടിഡി നീല്‍ റിച്ച്മണ്ട് പറഞ്ഞു.

ആശുപത്രികളിലും ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളിലും നിലവിലുള്ള സുരക്ഷാ നടപടികളുടെ പൂര്‍ണ്ണവും സമഗ്രവുമായ ഓഡിറ്റ് നടത്തണമെന്ന് അദ്ദേഹം എച്ച്എസ്ഇയോട് ആവശ്യപ്പെട്ടു.വര്‍ദ്ധിച്ചുവരുന്ന അക്രമണങ്ങളില്‍ നിന്ന് ജീവനക്കാരെ സംരക്ഷിക്കാന്‍ ആരോഗ്യ സുരക്ഷ അതോറിറ്റി വേണ്ടത്ര നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും പരാതിയുണ്ട്.

Advertisment