Advertisment

തുര്‍ക്കിയിലും സിറിയയിലും ഭൂചലനം ,അഞ്ഞൂറിലധികം പേര്‍ മരിച്ചു

author-image
athira kk
New Update

ഇസ്താംബുള്‍: തുര്‍ക്കിയിലും അയല്‍രാജ്യമായ സിറിയയിലുമുണ്ടായ ശക്തമായ ഭൂചലനത്തില്‍ അഞ്ഞൂറിലധികം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്.ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തെക്ക് കിഴക്കന്‍ തുര്‍ക്കിയില്‍ അനുഭവപ്പെട്ടത്.പന്ത്രണ്ടോളം തുടര്‍ചലനങ്ങള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍

publive-image

ഇസ്താംബുള്‍ തുര്‍ക്കിയിലും സിറിയയിലും ആളുകള്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് അതിശക്തമായ ഭൂചലനം ഉണ്ടായതും കെട്ടിടങ്ങള്‍ തകര്‍ന്നുവീണതും. എന്താണ് സംഭവിക്കുന്നതെന്ന് അറിയുന്നതിനു മുന്‍പ് തന്നെ ആളുകള്‍’ കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിപ്പോവുകയായിരുന്നു.

Advertisment

ഇരുരാജ്യങ്ങളിലുമായി നൂറുകണക്കിന് ആളുകളാണ് മരിച്ചത്. നിരവധി പേര്‍ ഇപ്പോഴും കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. തുര്‍ക്കിയില്‍ പത്തോളം നഗരങ്ങളിലാണ് രൂക്ഷമായ നാശനഷ്ടങ്ങള്‍ ഉണ്ടായത്. പ്രകൃതിവാതകം വിതരണം ചെയ്യുന്ന പൈപ്പുകള്‍ പൊട്ടി തീപിടിച്ചതിന്റെ വിഡിയോദൃശ്യങ്ങള്‍ പുറത്തുവന്നു. സിറിയയില്‍ സര്‍ക്കാര്‍ നിയന്ത്രിത മേഖലയിലെ മരണക്കണക്കുകള്‍ മാത്രമാണ് പുറത്തുവന്നിരിക്കുന്നത്.

സിറിയയില്‍ ഇതുവരെ 237 മരണങ്ങളും, തുര്‍ക്കിയില്‍ 284 മരണങ്ങളും അധികൃതര്‍ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് . ഭൂചലനം സൈപ്രസിലും ലെബനനിലും അനുഭവപ്പെട്ടു.

അന്താരാഷ്ട്ര സഹായം ആവശ്യപ്പെടുന്ന ‘ലെവല്‍ 4 അലാറം’ പ്രഖ്യാപിച്ച തുര്‍ക്കി കഹ്റാമന്‍മാരാസ് നഗരത്തിന് ചുറ്റുമുള്ള പ്രദേശത്തേക്ക് രക്ഷാപ്രവര്‍ത്തന സംഘങ്ങളും വിമാനങ്ങളും എത്തിച്ചിട്ടുണ്ട്.

അലപ്പോ പ്രവിശ്യയില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നതായി സിറിയന്‍ സ്റ്റേറ്റ് മീഡിയ പറഞ്ഞു,

”ആവശ്യമായ എല്ലാ സഹായവും നല്‍കാന്‍ അമേരിക്ക തയ്യാറാണെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവന്‍ ട്വിറ്ററില്‍ പറഞ്ഞു.

Advertisment