Advertisment

ബിയോൺസ് ഏറ്റവുമധികം ഗ്രാമി പുരസ്‌കാരങ്ങൾ നേടുന്ന ഗായികയായി 

author-image
athira kk
New Update

ന്യൂയോർക്ക് : ആഫ്രിക്കൻ അമേരിക്കൻ പോപ്പ് ഗായിക ബിയോൺസ് നൗൾസ് ഏറ്റവുമധികം ഗ്രാമി പുരസ്‌കാരങ്ങൾ നേടുന്ന ഗായികയായി ചരിത്രം സൃഷ്ടിച്ചു. ഞായറാഴ്ച ലോസ് ആഞ്ജലസിൽ നടന്ന 65ആം അവാർഡ് നിശയിൽ 32 ആമത്തെ അവാർഡിൽ എത്തിയ ബിയോൺസ് 31 അവാർഡുകൾ നേടിയ ജോർഗ് സോൾട്ടിയുടെ റെക്കോഡ് തകർത്തു.

publive-image

നാലു പുരസ്‌കാരങ്ങളാണ് ബിയോൺസിനെ തേടി എത്തിയത്. മികച്ച നൃത്ത/ഇലക്ട്രോണിക് മ്യൂസിക് ആൽബത്തിനു 'റെണൈസാൻസ്,' മികച്ച നൃത്ത/ഇലക്ട്രോണിക് റെക്കോഡിങ്ങിനും ഇതേ ഗാനം, ബെസ്റ് ട്രഡീഷണൽ ആർ&ബി പെർഫോമൻസിനു 'പ്ലാസ്റ്റിക് ഓഫ് ദ സോഫ.' നാലാമത്തേതു മികച്ച ആർ&ബി ഗാനം 'കഫ് ഇറ്റ്.' 

Advertisment

"ഞാൻ വികാരാധീനയാവാതിരിക്കാൻ ശ്രമിക്കയാണ്," ബിയോൺസ് (41) പറഞ്ഞു. "ഇതൊന്നു ഏറ്റു വാങ്ങട്ടെ. എന്നെ കാക്കുന്ന ദൈവത്തിനു നന്ദി." 

മികച്ച ആൽബത്തിനുള്ള അവാർഡ് നേടിയത് ബ്രിട്ടീഷ് ഗായകൻ ഹാരി സ്റ്റൈൽസ് ആണ്. 'വൺ ഡയറക്ഷൻ' എന്ന ബാൻഡിന്റെ പേരിൽ കീർത്തി നേടിയ സ്റ്റൈൽസിനു തന്റെ മൂന്നാമത്തെ ആല്ബമായ '

ഹാരീസ് ഹൗസ്' ആണ് അവാർഡ് നേടിക്കൊടുത്തത്. 

"എന്നെപ്പോലുള്ളവർക്ക് ഇതൊന്നും ഇപ്പോഴും കിട്ടുന്നതല്ല," സ്റ്റൈൽസ് പറഞ്ഞു. "ഇത് വളരെ സന്തോഷം." 

Advertisment