Advertisment

റഷ്യയ്ക്കൊപ്പം യുദ്ധത്തില്‍ ചേരുമെന്ന് ബെലാറസ്

author-image
athira kk
New Update

മിന്‍സ്ക്: യുക്രെയ്നെതിരായ യുദ്ധത്തില്‍ റഷ്യയ്ക്കൊപ്പം അണിചേരാന്‍ മടിക്കില്ലെന്ന് ബെലാറസിന്റെ മുന്നറിയിപ്പ്.

Advertisment

publive-image

യുക്രെയ്ന്റ ഭാഗത്തുനിന്ന് പ്രകോപനമുണ്ടായാല്‍ റഷ്യയോടൊപ്പം ചേര്‍ന്ന് നേരിട്ട് യുദ്ധം ചെയ്യുമെന്നും ബെലറൂസ് പ്രസിഡന്റ് അലക്സാണ്ടര്‍ ലുകാഷെങ്കോ പറഞ്ഞു.

യുക്രെയ്നിന്റെയും റഷ്യയുടെയും അയല്‍രാജ്യമായ ബെലറൂസിന് റഷ്യയുമായി അടുത്ത ബന്ധമാണുള്ളത്. ബെലറൂസിന്റെ മണ്ണില്‍ നിന്നും റഷ്യ യുക്രെയ്നിലേക്ക് മിസൈലുകള്‍ തൊടുക്കുന്നുണ്ട്. ഇതിനു തിരിച്ചടി നല്‍കാന്‍ യുക്രെയ്ന്‍ ആലോചിക്കുന്നു എന്ന സൂചനകളുടെ പശ്ചാത്തലത്തിലാണ് ലുകാഷെങ്കോയുടെ മുന്നറിയിപ്പ്.

Advertisment