Advertisment

യുകെയിലെ സ്കില്‍ഡ് വര്‍ക്കര്‍ വിസ സ്കീമില്‍ ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍ വിസയ്ക്കും അപേക്ഷിക്കാം

author-image
athira kk
New Update

ലണ്ടന്‍: യുകെയിലെ സ്കില്‍ഡ് വര്‍ക്കര്‍ വിസ സ്കീമിന് കീഴില്‍ ജോലി ചെയ്യുന്ന മുഴുവന്‍ ആളുകള്‍ക്കും ഇനി ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍ വിസയ്ക്കും അപേക്ഷിക്കാനാകും. ഈ വര്‍ഷം ഫെബ്രുവരി 15 മുതലാണ് മാറ്റം പ്രാബല്യത്തില്‍ വന്നു. ആരോഗ്യ~സാമൂഹിക പരിപാലന സംവിധാനത്തിലെ സമ്മര്‍ദ്ദം ലഘൂകരിക്കാനുള്ള താല്‍ക്കാലിക പരിഹാരമായി കൂടുതല്‍ ആനുകൂല്യങ്ങളോടെയാണ് ഈ വിസ വീണ്ടും പ്രാബല്യത്തിലാക്കിയത്.

Advertisment

publive-image

 

ഫെബ്രുവരി 10 വെള്ളിയാഴ്ച ആരോഗ്യ സാമൂഹിക പരിപാലന വകുപ്പ് (DHSC) അന്താരാഷ്ട്ര റിക്രൂട്ട്മെന്റ് ഫണ്ട പ്രസിദ്ധീകരിച്ചു. ആരോഗ്യ പരിപാലന തൊഴിലാളികളുടെ ക്ഷേമം ലക്ഷ്യമിടുന്ന പദ്ധതി ഡിഎച്ച്എസ്സിയും ലോക്കല്‍ ബോഡി വഴി ഗ്രാന്റും നല്‍കും. കൗണ്‍സിലുകളും പ്രൊവൈഡര്മാരും റിസോഴ്സ് കൈകാര്യം ചെയ്യുന്നതിനായി പ്രാദേശികമായ പങ്കാളിത്തം ഉറപ്പുവരുത്തുകയും വേണം.

Advertisment