വിഷാദ രോഗം: വനിതാ ഡോക്ടർ ഫ്ലാറ്റിൽ നിന്നു വീണു മരിച്ചത് ആത്മഹത്യ; സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്

author-image
neenu thodupuzha
New Update

കോഴിക്കോട്: യുവ വനിതാ ഡോക്ടറെ ഫ്ലാറ്റിൽ നിന്നു വീണു മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പോലീസ്.

Advertisment

വിഷാദരോഗത്തിന് ചികിത്സയിലായിരുന്ന ഡോക്ടര്‍ കെട്ടിടത്തില്‍ നിന്നു ചാടി ആത്മഹത്യ ചെയ്തതാണെന്ന നിഗമനത്തിലാണ് പോലീസ്.

publive-image

കുറച്ചു നാളായി വിഷാദരോഗത്തിന് ചികിത്സയിലായിരുന്നു ഷദയെന്നാണ് ബന്ധുക്കള്‍ നല്‍കിയ വിവരം. വെള്ളയില്‍ പോലീസാണ് കേസ് അന്വേഷിക്കുന്നത്.

തലശ്ശേരി കടവത്തൂര്‍ കുനിയില്‍ ഡോ അബൂബക്കറിന്റെ മകള്‍ ഡോ. ഷദ റഹ്മത്ത് ജഹാനാ(24) ണ് കഴിഞ്ഞ ദിവസം മരിച്ചത്.

കോഴിക്കോട് മേയര്‍ ഭവന് സമീപത്തെ ലിയോ പാരഡൈസ് അപ്പാര്‍ട്ടുമെന്റിന്റെ പന്ത്രണ്ടാം നിലയില്‍ നിന്നു പുലര്‍ച്ചെ  താഴേക്കു ചാടുകയായിരുന്നു.

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കും മുമ്പ് മരിച്ചിരുന്നു. പിജി നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനായാണ് കൂട്ടുകാരികളായ വനിതാ ഡോക്ടര്‍മാര്‍ക്കൊപ്പം അവരുടെ ഫ്ലാറ്റിൽ കോഴിക്കോട്ട് തങ്ങിയത്.

Advertisment