Advertisment

ചൂടുവെള്ളം കുടിച്ചാൽ ലഭിക്കും ഈ ഗുണങ്ങൾ...

author-image
athira p
New Update

തിരുവനന്തപുരം : ചൂടുവെള്ളം കുടിക്കുന്നത് നല്ലതാണെന്ന് കേട്ടിട്ടുണ്ട്. എന്നാൽ എന്തു ഗുണങ്ങളാണ് ശരീരത്തിന് ലഭിക്കുക എന്ന് പലർക്കും അറിയില്ല. ഭക്ഷണത്തിനു മുൻപാണോ ശേഷമാണോ ചൂടുവെള്ളം കുടിക്കേണ്ടത് അറിയാം?

Advertisment

publive-image

∙ദഹനത്തിനു സഹായകം

.ഭക്ഷണശേഷം ചൂടുവെള്ള കുടിക്കുന്നത് ഭക്ഷണത്തെ വേഗം വിഘടിപ്പിച്ച് ദഹനം എളുപ്പമാക്കാൻ സഹായിക്കുന്നു. പോഷകങ്ങളെ വളരെ വേഗത്തിൽ വിതരണം ചെയ്യാൻ സഹായിക്കുന്നു. മലബന്ധം അകറ്റുന്നു.

∙ജലാംശം നിലനിർത്താൻ

ശരീരത്തിലെ വിഷാംശങ്ങളെ നീക്കി ഡീടോക്സിഫൈ ചെയ്യാൻ ചൂടുവെള്ളം സഹായിക്കുന്നു. ഭക്ഷണശേഷം ചൂടുവെള്ളം കുടിച്ചാൽ ദഹനസമയത്ത് നഷ്ടപ്പെടുന്ന ഫ്ലൂയിഡുകളെ വീണ്ടും നിറച്ച് ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കുന്നു.

.ശരീരഭാരം കുറയ്ക്കാൻ

ഭക്ഷണശേഷം ചൂടുവെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. കൂടാതെ ഭക്ഷണത്തിനു മുൻപ് ചൂടുവെള്ളം കുടിക്കുന്നത് ഉപാപചയപ്രവർത്തനങ്ങളെ 32 ശതമാനം വർധിപ്പിക്കും എന്ന് അടുത്തിടെ നടന്ന പഠനം തെളിയിക്കുന്നു.

∙ആർത്തവ വേദന കുറയ്ക്കുന്നു

ഗർഭപാത്രത്തിലെ കട്ടിയുള്ള മസിലുകൾക്ക് അയവു വർധിക്കാൻ ഭക്ഷണശേഷം ചൂടുവെള്ളം കുടിക്കുന്നതു മൂലം സാധിക്കും. ചൂടുവെള്ളത്തെ വാസോഡൈലേറ്റർ എന്നാണ് വിളിക്കുന്നത്. രക്തക്കുഴലുകളെ വികസിപ്പിച്ച് രക്തപ്രവാഹം വർധിപ്പിക്കാൻ ഇത് സഹായിക്കുന്നു....

 

 

 

 

 

 

 

 

 

 

 

 

Advertisment