പാലക്കാട് ഉത്സവത്തിനിടെ ആനയിടഞ്ഞ് ഒരാൾക്ക് ദാരുണാന്ത്യം; നിരവധി പേർക്ക് പരിക്ക്

author-image
neenu thodupuzha
New Update

പാലക്കാട്: പാലക്കാട് ഉത്സവത്തിനിടെ ആനയിടഞ്ഞ് ഒരാൾക്ക് ദാരുണാന്ത്യം. വള്ളിക്കാട് വാർക്കാട് സ്വദേശി സുബ്രഹ്മണ്യനാണ് മരിച്ചത്.

Advertisment

ആന ഇടഞ്ഞതോടെ ആൾക്കൂട്ടം ചിതറി ഓടുന്നതിനിടയിൽ സുബ്രഹ്മണ്യന് വീണ് പരിക്കേൽക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

publive-image

പാലക്കാട് കല്ലേക്കാട് പാളയം മാരിയമ്മൻ ക്ഷേത്രത്തിലെ ഉത്സവത്തിന് എഴുന്നള്ളിപ്പിന് എത്തിച്ച പുത്തൂർ ഗണേശൻ എന്ന ആനയാണ് ഇടഞ്ഞത്. വെള്ളിയാഴ്ച രാത്രി 10.30നായിരുന്നു  സംഭവം.

തിക്കിലും തിരക്കിലും പെട്ട് സ്ത്രീകൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു.  കല്ലേക്കാട് ഷൊർണൂർ റോഡിൽ വച്ചാണ് ഇടഞ്ഞ ആനയെ പാപ്പാന്മാർ തളച്ച് ലോറിയിൽ കയറ്റിയ ശേഷമാണ്  ആൾക്കൂട്ടം ശാന്തമായത്.

സുബ്രഹ്മണ്യന്റെ മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിലെ മോർച്ചറിയിൽ. ശനിയാഴ്ച ജില്ലാ ആശുപത്രിയിൽ വച്ച് പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.

Advertisment