New Update
തൃശൂർ: വേളാങ്കണ്ണിയിൽ തീർത്ഥയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ബസ് മറിഞ്ഞു 4 പേർക്ക് ദാരുണാന്ത്യം.
Advertisment
നെല്ലിക്കുന്ന് സ്വദേശി ലില്ലി(60), റയോണും (8) സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മറ്റ് രണ്ട് പേർ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. 38 പേർക്ക് പരിക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.
ഒല്ലൂരിൽ നിന്നും വേളാങ്കണി തീർത്ഥാടനത്തിന് പോയ സംഘം സഞ്ചരിച്ച ബസാണ് മറിഞ്ഞത്. നാഗപട്ടണം മന്നാർകുടിയിൽ വളവ് തിരിയുന്നതിനിടെ ബസ് മറിയുകയായിരുന്നു.
ഒറത്തുൽ നാടിന് സമീപം ബസ് കുഴിയിലേക്ക് മറിയുകയായിരുന്നു. 51 പേരായിരുന്നു ബസിൽ ഉണ്ടായിരുന്നത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെ ന്നാണ് പ്രാഥമിക നിഗമനം.