Advertisment

ഗൾഫ്‌ ഓഫ്‌ മെക്സിക്കോ ഇനി മുതൽ ഗൾഫ്‌ ഓഫ്‌ അമേരിക്ക എന്നറിയപ്പെടും. ട്രംപിന്റെ പ്രഖ്യാപനം ഏറ്റെടുത്ത് ​ഗൂ​ഗിളും പേരുമാറ്റി

അമേരിക്കൻ ഉപയോക്താക്കൾക്ക്‌ ഗൂഗിൾ മാപ്പിൽ ഗൾഫ്‌ ഓഫ്‌ മെക്സിക്കോ എന്നത്‌ ഗൾഫ്‌ ഓഫ്‌ അമേരിക്ക എന്ന പേരിലായിരിക്കു ഇനി മുതൽ ദൃശ്യമാവുക. 

author-image
ടെക് ഡസ്ക്
Updated On
New Update
Google Maps will also make a similar change

വാഷിങ്‌ടൺ: ഗൾഫ്‌ ഓഫ്‌ മെക്സിക്കോ ഇനി മുതൽ ഗൾഫ്‌ ഓഫ്‌ അമേരിക്ക എന്നറിയപ്പെടും. ​ അമേരിക്ക പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്റെ പ്രഖ്യാപനം ഏറ്റെടുത്താണ് ഗൾഫ് ഓഫ് മെക്സിക്കോയെ "ഗൾഫ് ഓഫ് അമേരിക്ക" എന്ന് ഗൂഗിൾ പുനർനാമകരണം ചെയ്തത്.

Advertisment

അമേരിക്കൻ ഉപയോക്താക്കൾക്ക്‌ ഗൂഗിൾ മാപ്പിൽ ഗൾഫ്‌ ഓഫ്‌ മെക്സിക്കോ എന്നത്‌ ഗൾഫ്‌ ഓഫ്‌ അമേരിക്ക എന്ന പേരിലായിരിക്കു ഇനി മുതൽ ദൃശ്യമാവുക. 


ട്രംപ് ഭരണകൂടം കഴിഞ്ഞയാഴ്ചയാണ്‌ ഗൾഫ് ഓഫ് അമേരിക്ക എന്ന് പുനർനാമകരണം ചെയ്തത്‌. 


എല്ലാ ഔദ്യോഗിക രേഖകളിലും പ്ലാറ്റ്ഫോമുകളിലും "ഗൾഫ് ഓഫ് അമേരിക്ക" എന്ന പദം സ്വീകരിക്കാൻ ഫെഡറൽ ഏജൻസികൾക്ക് നിർദ്ദേശം നൽകി.

സർക്കാർ ഉത്തരവിനെ തുടർന്നുള്ള പേരുമാറ്റം സാധാരണ നടപടിയാണെന്നാണ്‌ സംഭവത്തിൽ ഗൂഗിളിന്റെ വിശദീകരണം.


ഗവൺമെന്റിന്റെ ഔദ്യോഗിക സ്രോതസുകളിൽ പേരുമാറ്റങ്ങൾ അപ്ഡേറ്റ് ചെയ്യപ്പെടുമ്പോൾ അത് നടപ്പിലാക്കേണ്ട ബാധ്യത തങ്ങൾക്കുണ്ട്" എന്ന്‌ ഗൂഗിൾ എക്സിൽ കുറിച്ചു. 


എന്നാൽ അമേരിക്കയിൽ നിന്ന്‌ തിരയുന്നവർക്ക്‌ മാത്രമാണ്‌ പേരുമാറ്റം ബാധകമാവുക. മെക്സിക്കോയിൽനിന്ന്‌ തിരയുന്നവർക്ക്‌ ഉൾക്കടലിന്റെ പഴയ പേരായ ഗൾഫ്‌ ഓഫ്‌ മെക്സിക്കോ എന്ന്‌ തന്നെ കാണാനാകും. മറ്റ്‌ രാജ്യങ്ങളിൽനിന്നുള്ളവർക്ക്‌ രണ്ടുപേരും ദൃശ്യമാകുംവിധമാണ്‌ സജ്ജീകരണം.

Advertisment