Advertisment

ന്യൂ ക്ലാസിൽ ഹിന്ദു സമാജത്തിന്റെയും, നോർത്ത് ഈസ്റ്റ് കേരള ഹിന്ദു സമാജം (യു ക) - യുടെയും സംയുക്ത ആഭിമുഖ്യത്തിൽ ആറ്റുകാൽ പൊങ്കാല സംഘടിപ്പിക്കുന്നു

author-image
റോമി കുര്യാക്കോസ്
Updated On
New Update
attukal ponkala uk

ന്യൂ കാസിൽ: സ്ത്രീകളുടെ ശബരിമല എന്ന് അറിയപ്പെടുന്ന ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച്, ഈ വരുന്ന മാർച്ച് മാസം ഒമ്പതാം തീയതി രാവിലെ 9 30 ന് ന്യൂ കാസിൽ സെജ്ജ് ഹിൽ കമ്മ്യൂണിറ്റി സെൻററിൽ, നീലമന ഇല്ലം ശ്രീ. രാഹുൽ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ പണ്ടാര അടുപ്പിന് തിരികൊളുത്തി പൊങ്കാലയ്ക്ക് തുടക്കം കുറിക്കുന്നു. 

Advertisment

തുടർന്ന് ഉച്ചയ്ക്ക് 12 30ന് ഭക്തരുടെ പൊങ്കാല നിവേദ്യം സമർപ്പിക്കുന്നതാണ്. മൺ കലത്തിൽ കുത്തരി പൊങ്കാല അർപ്പിച്ച്, പൊങ്കാല ചോറും പായസവും ആറ്റുകാൽ അമ്മയ്ക്ക് ഭക്തിനിർഭരമായി അർപ്പിക്കുന്ന ഈ മഹനീയ ചടങ്ങിലേക്ക് എല്ലാ വിശ്വാസികളും കൃത്യസമയത്ത് തന്നെ എത്തിച്ചേരണമെന്ന് സംഘാടക സമിതി അറിയിച്ചു. 

പൊങ്കാല നിവേദ്യം അർപ്പിക്കുവാൻ ആഗ്രഹിക്കുന്നവർ കാലേകൂട്ടി തന്നെ പേര് വിവരങ്ങൾ രജിസ്റ്റർ ചെയ്യേണ്ടതാണ്.


കൂടുതൽ വിവരങ്ങൾക്ക്:

റ്റി അനിൽകുമാർ: 07828218916

ശ്രീജിത്ത് കുറുപ്പ്: 07916751283

പൊങ്കാല നടക്കുന്ന സ്ഥലം:

Seghill Community Centre, New  Castle
NE23 7SB

Advertisment