മാഞ്ചസ്റ്ററിൽ മൂന്നാമത്തെ യൂണിറ്റ് രൂപീകരിച്ച് ഓ ഐ സി സി (യു കെ); ഓൾഡാം യൂണിറ്റിനെ പുഷ്പരാജൻ , ഐബി , ലക്ഷ്മി എന്നിവർ നയിക്കും

author-image
റോമി കുര്യാക്കോസ്
Updated On
New Update
OICC UK789

ഓൾഡാം: ഓ ഐ സി സി (യു കെ) നാഷണൽ പ്രസിഡന്റിന്റെ തട്ടകത്തിൽ കരുത്തറിയിച്ച് ഓ ഐ സി സി (യു കെ). മാഞ്ചസ്റ്റർ റീജിയന്റെ കീഴിൽ മൂന്നാമത്തെ യൂണിറ്റായാണ് ഓൾഡാം യൂണിറ്റ് ഇന്ന് രൂപീകൃതമായത്. വരും ദിവസങ്ങളിൽ കൂടുതൽ യൂണിറ്റുകൾ മാഞ്ചസ്റ്റർ മേഖലയിൽ രൂപീകരിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.

Advertisment

വ്യാഴാഴ്ച സംഘടിപ്പിച്ച രൂപീകരണ സമ്മേളനം നാഷണൽ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ് ഉദ്ഘാടനം ചെയ്തു. യോഗ നടപടികൾക്ക് നാഷണൽ വൈസ് പ്രസിഡന്റ്‌ സോണി ചാക്കോ, നാഷണൽ വക്താവ് റോമി കുര്യാക്കോസ് എന്നിവർ നേതൃത്വം നൽകി. ഐക്യകണ്ഠമായാണ് പുതിയ ഭാരവാഹികൾ തെരഞ്ഞെടുക്കപ്പെട്ടത്. 


ഓ ഐ സി സി (യു കെ) യുടെ പുതിയ നേതൃത്വം ചുമതല ഏറ്റെടുത്ത ശേഷം പുതിയതായി രൂപീകരിക്കുന്ന ഏട്ടാമത്തെ യൂണിറ്റാണ് ഓൾഡാം യൂണിറ്റ്. രണ്ട്‌ റീജിയൻ, ഒരു യൂണിറ്റ് എന്നിവയുടെ പുനസംഘടനയും സമയബന്ധിതമായി പൂർത്തിയാക്കുവാനും പുതിയ നേതൃത്വത്തിന് സാധിച്ചു. 


മാഞ്ചസ്റ്ററിലെ മുതിർന്ന കോൺഗ്രസ്‌ നേതാവും ഓ ഐ സി സി പ്രവർത്തകനുമായ പുഷ്പരാജനാണ് ഓൾഡാം യൂണിറ്റ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. പരിചയസമ്പന്നരും യുവത്വവും ചേർന്ന ശക്തമായ നേതൃനിരയാണ് ഓൾഡാം യൂണിറ്റ് ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. 


ഫെബ്രുവരി 13ന് യു കെയിൽ എത്തുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എക്ക്‌ വൻ സ്വീകരണമൊരുക്കുവാനും    തുടർന്നുള്ള ദിവസങ്ങളിൽ രാഹുലും മറ്റു കെ പി സി സി ഭാരവാഹികളും പങ്കെടുക്കുന്ന ചടങ്ങുകളിൽ സജീവ സാന്നിധ്യമറിയിക്കുവാനും യോഗത്തിൽ തീരുമാനമായി. ഫെബ്രുവരി 14ന് ഓ ഐ സി സി (യു കെ) ഓഫീസ്, പ്രിയദർശിനി ലൈബ്രറി എന്നിവയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് യൂണിറ്റിന്റെ ഇൻസ്റ്റലേഷൻ ചടങ്ങ് സംഘടിപ്പിക്കും. 

പുതിയ ഭാരവാഹികൾ: 

പ്രസിഡന്റ്‌: പുഷ്പരാജൻ. വൈസ് പ്രസിഡന്റുമാർ: രഞ്ജിത് രാജു,  ജിതിൻ.  ജനറൽ സെക്രട്ടറി: ഐബി 
 

ജോയിന്റ് സെക്രട്ടറിമാർ: ബൈജു പോൾ, ജിനേഷ്.  ട്രഷറർ: ലക്ഷ്മി.  ജോയിന്റ് ട്രഷറര്‍: സാം ബാബു 

എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: ബെന്നി ജോസഫ് , മനു, ഡാനി,  ഷാജി വറകുടി ബോബി

Advertisment