Advertisment

മാര്‍പാപ്പയുമായി സെലന്‍സ്കി കൂടിക്കാഴ്ച നടത്തി

author-image
athira p
New Update

റോം: യുക്രെയ്ന്‍ പ്രസിഡന്റ് വോലോദിമിര്‍ സെലന്‍സ്കി വത്തിക്കാനിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. റഷ്യന്‍ അധിനിവേശത്തിനെതിരെ രാജ്യം നടത്തുന്ന പോരാട്ടങ്ങള്‍ക്ക് പിന്തുണ തേടിയാണ് സെലന്‍സ്കി ഇറ്റലിയിലെത്തിയിരിക്കുന്നത്. ഇതിനിടെയാണ് മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ച.

Advertisment

publive-image

നേരത്തേ ഇറ്റാലിയന്‍ പ്രസിഡന്റ് സെര്‍ജിയോ മാറ്ററല്ല, പ്രധാനമന്ത്രി ജോര്‍ജിയ മെലോനി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. യുക്രെയ്ന്‍ നടത്തുന്ന ചെറുത്തുനില്‍പിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് 70 മിനിറ്റ് നീണ്ട കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി മെലോനി ഉറപ്പുനല്‍കി. യൂറോപ്യന്‍ യൂനിയന്‍ അംഗത്വശ്രമങ്ങള്‍ക്കും പിന്തുണ തേടിയുള്ള യാത്രയില്‍ സെലന്‍സ്കി ഞായറാഴ്ച ജര്‍മനിയിലുമെത്തും.യുക്രെയ്ന്‍ കാത്തിരിക്കുന്ന വിജയത്തിലേക്കുള്ള സുപ്രധാന സന്ദര്‍ശനമാണിതെന്ന് ഇറ്റലിയിലെത്തിയ സെലന്‍സ്കി ട്വീറ്റ് ചെയ്തിരുന്നു.

റഷ്യക്കും യുക്രെയ്നുമിടയില്‍ സമാധാന ശ്രമങ്ങള്‍ക്ക് മാര്‍പാപ്പ ആഹ്വാനം ചെയ്തിരിക്കുമ്പോള്‍ സന്ദര്‍ശനം രാഷ്ട്രീയമായി ഏറെ പ്രാധാന്യമുള്ളതാണ്.

 

Advertisment