Advertisment

തുര്‍ക്കി വോട്ട് ചെയ്യുന്നു, ഉര്‍ദുഗാന്റെ വിധി പോളിങ് ബൂത്തില്‍

author-image
athira p
New Update

അങ്കാറ: തുര്‍ക്കി പൗരന്‍മാര്‍ ഞായറാഴ്ച പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നു. നിലവിലുള്ള പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന് മുഖ്യ എതിരാളിയായ കെമാല്‍ കിലിക്ദരോഗ്ലു കനത്ത വെല്ലുവിളി ഉയര്‍ത്തുന്നു.

Advertisment

publive-image

ആറ് പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയോടെയാണ് കിലിക്ദരോഗ്ളു മത്സരിക്കുന്നത്. വോട്ടെടുപ്പിന് രണ്ട് ദിവസം മാത്രം ശേഷിക്കെ, നാല് സ്ഥാനാര്‍ഥികളിലൊരാളായ മുഹറം ഇന്‍സി നാടകീയമായി പിന്മാറ്റം പ്രഖ്യാപിച്ചിരുന്നു. ഇത് കെമാല്‍ കിലിക്ദരോഗ്ലുവിന് ഗുണംചെയ്യുമെന്നാണ് കണക്കാക്കുന്നത്.

പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിപ്പിക്കുമെന്നതിനാല്‍ പിന്മാറണമെന്ന് മുഹറം ഇന്‍സിക്ക് മേല്‍ കടുത്ത സമ്മര്‍ദമുണ്ടായിരുന്നു. ശനിയാഴ്ച പാര്‍ട്ടികള്‍ ആവേശകരമായ റാലിയും അന്തിമഘട്ട മുന്നൊരുക്കങ്ങളും നടത്തി. ആര്‍ക്കും 50 ശതമാനത്തിലധികം വോട്ട് ലഭിച്ചില്ലെങ്കില്‍ മേയ് 28ന് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടത്തും.

Advertisment