Advertisment

ഹാട്രിക് കിരീടത്തിലേക്കടുത്ത് മാഞ്ചസ്ററര്‍ സിറ്റി

author-image
athira p
New Update

ലിവര്‍പൂള്‍: തുടര്‍ച്ചയായ മൂന്നാമത്തെ പ്രീമിയര്‍ ലീഗ് കിരീടത്തില്‍ നിന്ന് മാഞ്ചസ്ററര്‍ സിറ്റി മൂന്ന് പോയിന്‍റ് മാത്രം അകലെ. പെപ് ഗാര്‍ഡിയോളയ്ക്കു കീഴില്‍ ആറാം സീസണ്‍ കളിക്കുന്ന ടീം ഇതിനകം നാല് കിരീടങ്ങള്‍ സ്വന്തമാക്കിക്കഴിഞ്ഞു.

Advertisment

publive-image

ഇക്കുറി കിരീട പോരാട്ടത്തില്‍ ആഴ്സനലില്‍നിന്നാണ് സിറ്റി പ്രധാന വെല്ലുവിളി നേരിട്ടത്. എന്നാല്‍, മൈക്കല്‍ ആര്‍ട്ടേറ്റയുടെ ടീം സമ്മര്‍ദത്തിനടിപ്പെട്ട് ൈ്രബറ്റനോട് എതിരില്ലാത്ത മൂന്നു ഗോളിനു തോറ്റതോടെ കിരീടത്തിനു മേല്‍ സിറ്റിക്കുള്ള പിടി ഒന്നുകൂടി മുറുകുകയായിരുന്നു. സാങ്കേതികമായി ഉറപ്പിക്കാറായിട്ടില്ലെങ്കിലും, അസാധാരണമായ തകര്‍ച്ച നേരിട്ടാല്‍ മാത്രമേ അവരുടെ കൈയില്‍ നിന്ന് ഇനി കിരീടം വഴുതിപ്പോകൂ.

ഇപ്പോള്‍ ഏഴു മത്സരങ്ങളില്‍ അഞ്ചാം തവണയാണ് പോയിന്‍റ് നഷ്ടപ്പെടുത്തി ആഴ്സനല്‍ പടിക്കല്‍ കലമുടയ്ക്കുന്നത്. അതേസമയം, എവര്‍ട്ടണെതിരേ സിറ്റി നേടിയ 3~0 വിജയം അവരുടെ ആത്മവിശ്വാസത്തിനു തെളിവുമായി. പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ 11 വിജയം നേടിക്കഴിഞ്ഞ ടീം, എല്ലാ ടൂര്‍ണമെന്‍റുകളിലുമായി പരാജയമറിയാതെ 21 മത്സരങ്ങളും പൂര്‍ത്തിയാക്കി.

ഏപ്രിലിന്‍റെ തുടക്കത്തില്‍ സിറ്റിക്കു മേല്‍ എട്ട് പോയിന്‍റ് ലീഡുണ്ടായിരുന്നു ആഴ്സനലിന്. സീസണിന്‍റെ ഏറിയ പങ്കും പോയിന്‍റ് പട്ടികയില്‍ ലീഡ് നിലര്‍ത്തിയതും അവര്‍ തന്നെ. എന്നാല്‍, ആറാഴ്ചയ്ക്കുള്ളില്‍ കാര്യങ്ങള്‍ തലകീഴായി മറിഞ്ഞു. ഈ സമയം കൊണ്ട് 12 പോയിന്‍റ് ആനുകൂല്യ ഗാര്‍ഡിയോളയുടെ കുട്ടികള്‍ നേടിയെടുത്തു.

സിറ്റിയുമായുള്ള രണ്ടു മത്സരങ്ങളും തോറ്റിട്ടും ആഴ്സനല്‍ ലീഡ് വിട്ടുകൊടുത്തിരുന്നില്ല. എന്നാല്‍, ലിവര്‍പൂളിനും വെസ്ററ് ഹാമിനുമെതിരേ രണ്ടു ഗോള്‍ ലീഡ് കളഞ്ഞുകുളിച്ച് സമനില വഴങ്ങിയതോടെ യഥാര്‍ഥ തിരിച്ചടി തുടങ്ങി. അവസാന സ്ഥാനക്കാരായ സതാംപ്ടണോടും സമനില വഴങ്ങിയതോടെ അതു പൂര്‍ത്തിയാകുകയും ചെയ്തു.

ഞായരാഴ്ച ചെല്‍സിയെ തോല്‍പ്പിച്ചാല്‍ അന്നു സിറ്റിയുടെ കിരീടധാരണമാണ്. നോട്ടിങ്ങാം ഫോറസ്ററിനോട് ആഴ്സനല്‍ തോറ്റാല്‍ അതു കുറച്ചു നേരത്തേ നടക്കും.

സിറ്റിക്ക് ഇപ്പോള്‍ 85 പോയിന്‍റാണുള്ളത്, ആഴ്സനലിന് 81 പോയിന്‍റും. ലീഗില്‍ ആദ്യ പത്തു കളിയില്‍ ഒമ്പതും ജയിച്ച ശേഷമാണ് ഈ വീഴ്ച.

Advertisment