Advertisment

മെസി ടീം വിട്ട ശേഷം ബാഴ്സയ്ക്ക് ആദ്യ സ്പാനിഷ് ലീഗ് കിരീടം

author-image
athira p
New Update

ബാഴ്സലോണ: നാലു വര്‍ഷം മുന്‍പ് ലയണല്‍ മെസി ടീം വിട്ട ശേഷം ആദ്യമായി ബാഴ്സലോണ സ്പാനിഷ് ലീഗ് ചാംപ്യന്‍മാരായി. ലാ ലിഗയുടെ ചരിത്രത്തില്‍ ബാഴ്സയ്ക്കിത് 27ാം കിരീടമാണ്, മുന്നില്‍ 35 കിരീടങ്ങളുമായി റയല്‍ മാഡ്രിഡ്.

Advertisment

publive-image

റോബര്‍ട്ട് ലെവന്‍ഡോവ്സ്കിയുടെ ഇരട്ട ഗോളിന്‍റെ ബലത്തില്‍ എസ്പാന്യോളിനെ 4~2നു കീഴടക്കിയതോടെയാണ് നാലു മത്സരങ്ങള്‍ ബാക്കി നില്‍ക്കെ തന്നെ ബാഴ്സ കിരീടം ഉറപ്പിക്കുന്നത്.

2019~2020 സീസണില്‍ ജൊവാന്‍ ലാപോര്‍ട്ട ക്ളബ് പ്രസിഡന്‍റായി തിരിച്ചെത്തിയതോടെയാണ് മെസിക്ക് പുറത്തേക്കു വഴി തെളിയുന്നത്. ക്ളബ്ബിന്റെ കടുത്ത കടക്കെണി പരിഹരിക്കാന്‍ മെസിയെ ഒഴിവാക്കുക മാത്രമായിരുന്ന ലാപോര്‍ട്ട കണ്ട വഴി.

ഒരു കിരീടം പോലും നേടാതെ കഴിഞ്ഞ സീസണ്‍ അവസാനിച്ചതോടെയാണ് ലാപോര്‍ട്ട പുതിയ നീക്കങ്ങളിലൂടെ ടീമിനെ ശക്തിപ്പെടുത്തുന്നത്. 25 വര്‍ഷത്തേക്കുള്ള ടെലിവിഷന്‍ സംപ്രേഷണാവകാശം അടക്കമുള്ള ആസ്തികള്‍ പലതും വിറ്റു. ലെവന്‍ഡോവ്സ്കി, യൂള്‍സ് കൗണ്ടെ, റഫീഞ്ഞ എന്നിവരെ ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ നിന്ന് സ്വന്തമാക്കുകയും ചെയ്തതോടെ ടീം വീണ്ടും ശക്തമായി.

എന്നിട്ടും ചാംപ്യന്‍സ് ലീഗിലും യൂറോപ്പ ലീഗിലും നിരാശയായിരുന്നു ഫലം. അവിടെയാണ് സ്പാനിഷ് ലീഗിലെ കിരീടം നേട്ടം വലിയ ആശ്വാസമാകുന്നത്.

ജര്‍മന്‍ ലീഗിലെ ബയേണ്‍ മ്യൂണിച്ചില്‍ നിന്ന് സ്പെയ്നിലെ ബാഴ്സയിലേക്കെത്തിയതിന്‍റെ അങ്കലാപ്പൊന്നുമില്ലാതെ മുപ്പത്തിനാലാം വയസിലും ബാഴ്സയുടെ കുന്തമുനയാകാന്‍ റോബര്‍ട്ട് ലെവന്‍ഡോവ്സ്കിക്കു സാധിക്കുന്നുണ്ട്. നിലവില്‍ 21 ഗോളുമായി സ്പാനിഷ് ലീഗില്‍ മുന്നില്‍ നില്‍ക്കുന്നത് ഈ പോളണ്ട് താരം തന്നെ.

റഫീഞ്ഞയും ഉസ്മാന്‍ ഡെംബലെയും തമ്മിലുള്ള കൂട്ടുകെട്ടും ബാഴ്സയുടെ മുന്നേറ്റങ്ങളില്‍ ശ്രദ്ധേയമായി. റഫീഞ്ഞ ഏഴു ഗോളടിച്ചപ്പോള്‍ ഡെംബലെ ആറെണ്ണം സ്വന്തം പേരില്‍ കുറിച്ചു.

രണ്ടു വര്‍ഷത്തോളം ഫോമില്ലാതെ വലഞ്ഞ മാര്‍ക്ക്~ആന്രെ്ദ ടെര്‍ സ്റേറഗന്‍ ഉജ്വല ഫോമില്‍ തിരിച്ചെത്തിയതാണ് സീസണില്‍ ബാഴ്സയ്ക്കു കിട്ടിയ മറ്റൊരു വലിയ അനുഗ്രഹം. 2015ല്‍ ടീം അവസാനമായി ചാംപ്യന്‍സ് ലീഗ് നേടുമ്പോള്‍ നടത്തിയ പ്രകടനത്തെ ഓര്‍മിപ്പിക്കുന്നതായിരുന്നു ക്രോസ് ബാറിനു കീഴില്‍ ഈ സീസണില്‍ ജര്‍മന്‍ കസ്റേറാഡിയന്‍റെ സാന്നിധ്യം.

ലീഗില്‍ ഏറ്റവും കൂടുതല്‍ (70) ഗോളടിച്ചത് റയലാണെങ്കിലും 64 ഗോളുമായി അവരെ ബഹുദൂരം പിന്നിലാക്കാന്‍ ബാഴ്സയ്ക്കു സാധിച്ചത് ടെര്‍ സ്റേറഗന്‍റെ 25 ക്ളീന്‍ ഷീറ്റുകളുടെ കൂടി ബലത്തിലാണ്. സീസണില്‍ ഇതുവരെ 13 ഗോള്‍ മാത്രമാണ് ബാഴ്സയുടെ വലയില്‍ വീണിട്ടുള്ളത്.

സീസണിന്‍റെ മധ്യത്തില്‍ ജെറാര്‍ഡ് പിക്കെ വിരമിച്ചതിന്‍റെ ക്ഷീണം അറിയിക്കാതെ പ്രതിരോധനിരയെ നയിക്കാന്‍ റൊണാള്‍ഡ് അറൗയോയ്ക്കും കഴിഞ്ഞു. റയലിന്‍റെ വിനീഷ്യസ് ജൂനിയര്‍ അടക്കം അപകടകാരികളായ പല സ്ൈ്രടക്കര്‍മാരെയും മൂക്കുകയറിട്ടു നിര്‍ത്തിയത് അറൗയോ ആയിരുന്നു.

യുവതാരങ്ങളുടെ ശക്തമായ സാന്നിധ്യമാണ് ഇത്തവണത്തെ കിരീടത്തെക്കാള്‍ ഭാവിയിലേക്ക് വലിയ പ്രതീക്ഷകള്‍ വയ്ക്കാന്‍ ക്ളബ്ബിനെ പ്രേരിപ്പിക്കുന്നത്. മിഡ്ഫീല്‍ഡര്‍മാരായ ഗാവി പയസും (18) പെഡ്രി ഗോണ്‍സാലസും (20) യൂറോപ്പിലെ ഏറ്റവും മികച്ച അണ്ടര്‍~21 താരങ്ങള്‍ക്കുള്ള ഗോള്‍ഡന്‍ ബോയ് പുരസ്കാരങ്ങള്‍ നേടി. യോര്‍ഡി ആല്‍ബയെപ്പോലൊരു അതികായനു പകരം പരീക്ഷിക്കാന്‍ മാത്രം അലജാന്‍ദ്രോ ബാള്‍ഡെ (19) കോച്ച് സാവിയുടെ വിശ്വാസമാര്‍ജിച്ചു കഴിഞ്ഞു.

Advertisment