Advertisment

അയര്‍ലണ്ടിന്റെ കാലാവസ്ഥയില്‍ ഗുണകരമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കാമെന്ന് മെറ്റ് ഏറാന്‍

author-image
athira p
New Update

ഡബ്ലിന്‍ : ഉയര്‍ന്ന അന്തരീക്ഷ മര്‍ദ്ദത്തെ തുടര്‍ന്ന് അയര്‍ലണ്ടിന്റെ കാലാവസ്ഥയില്‍ ഗുണകരമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കാമെന്ന് മെറ്റ് ഏറാന്‍.അടുത്ത വാരാന്ത്യം വരെ ഉയര്‍ന്ന അന്തരീക്ഷ മര്‍ദ്ദം അയര്‍ലണ്ടിന്റെ കാലാവസ്ഥയെ സ്വാധീനിക്കുമെന്നാണ് സൂചനയെന്ന് മെറ്റ് ഏറാന്‍ പറയുന്നത്. താപനില 20 ഡിഗ്രി സെല്‍ഷ്യസ് വരെയെത്തിയേക്കാമെന്നും നിരീക്ഷകര്‍ പറയുന്നു.ബുധനാഴ്ചയോടെ ചില പ്രദേശങ്ങളില്‍ താപനില 18ഡിഗ്രി സെല്‍ഷ്യസ് വരെയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Advertisment

publive-image

തിങ്കളാഴ്ച മുതല്‍ വരണ്ട സൂര്യപ്രകാശം നിറഞ്ഞ അന്തരീക്ഷം തിരിച്ചുവരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണം.ക്രമേണ താപനിലയും ഉയര്‍ന്നുവരും.

ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും രാത്രിയില്‍ മിക്കവാറും വരണ്ടതും തെളിഞ്ഞതുമായ അന്തരീക്ഷമായിരിക്കും. നേരിയ വടക്കുപടിഞ്ഞാറന്‍ കാറ്റില്‍ 4 മുതല്‍ 8 ഡിഗ്രി സെല്‍ഷ്യസ് വരെയാകും കുറഞ്ഞ താപനില.

ചൊവ്വാഴ്ച നല്ല വെയിലുള്ള അന്തരീക്ഷമായിരിക്കും. വടക്കന്‍ ഭാഗങ്ങളില്‍ പരക്കെ ചാറ്റല്‍ മഴയ്ക്ക് സാധ്യതയുണ്ട് .മിതമായ തോതില്‍ വടക്കുപടിഞ്ഞാറന്‍ കാറ്റിന് സാധ്യതയുണ്ട്. ഉയര്‍ന്ന താപനില 13 മുതല്‍ 17 ഡിഗ്രി വരെയായേക്കും.രാത്രിയില്‍ ഏറ്റവും കുറഞ്ഞ താപനില 5 മുതല്‍ 8 ഡിഗ്രി വരെയാകുന്നതിനും സാധ്യതയുണ്ട്.

ബുധനാഴ്ചയും വരണ്ട ദിവസമായിരിക്കും.ഒറ്റപ്പെട്ട നേരിയ മഴയും പ്രതീക്ഷിക്കാം. നേരിയ തോതില്‍ തെക്കുപടിഞ്ഞാറന്‍ കാറ്റും ലഭിക്കും.ഉയര്‍ന്ന താപനില 14 മുതല്‍ 18 ഡിഗ്രി വരെയായിരിക്കും .

രാജ്യത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് വ്യാഴാഴ്ച മേഘാവൃതമായ അന്തരീക്ഷമായിരിക്കും. ചെറിയ തോതില്‍ മഴയ്ക്കും സാധ്യതയുണ്ട്.വൈകിട്ടോടെ അറ്റ്‌ലാന്റിക് തീരങ്ങളില്‍ പരക്കെ മഴയെത്തും. 15 മുതല്‍ 18 ഡിഗ്രി വരെയായിരിക്കും ഏറ്റവും ഉയര്‍ന്ന താപനില .

വെള്ളിയാഴ്ചയും മേഘാവൃതമായ അന്തരീക്ഷത്തില്‍ മഴയോടെയാകും ദിവസം തുടങ്ങുക.എന്നാല്‍ ഉച്ചകഴിഞ്ഞ് വെയിലിനും നേരിയ മഴയ്ക്കും വഴിയൊരുങ്ങും. 13 മുതല്‍ 17 ഡിഗ്രി വരെയായിരിക്കും ഉയര്‍ന്ന താപനില.

Advertisment