Advertisment

അയര്‍ലണ്ടില്‍ നിര്‍മ്മാണ മേഖലയില്‍ തൊഴിലാളി ക്ഷാമം, ആവശ്യമുള്ളത് ബില്‍ഡര്‍മാരെയും പതിനായിരക്കണക്കിന് തൊഴിലാളികളെയും

author-image
athira p
New Update

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ നിര്‍മ്മാണ മേഖലയില്‍ വിദഗ്ധരെയടക്കം ആയിരക്കണക്കിന് തൊഴിലാളികളെ ആവശ്യമുള്ളതായി സര്‍ക്കാര്‍ റിപ്പോര്‍ട്ട്. അതൊടൊപ്പം ബില്‍ഡര്‍മാരുടെ ഒഴിവുകളുമുണ്ട്. നിര്‍മ്മാതാക്കളെ ലഭിച്ചാലും ആവശ്യത്തിന് തൊഴിലാളികളെ കിട്ടിയില്ലെങ്കില്‍ രാജ്യം ലക്ഷ്യമിടുന്ന നിര്‍മ്മാണ പദ്ധതികളൊന്നും വെളിച്ചം കാണില്ലെന്ന് റസിഡന്‍ഷ്യല്‍ കണ്‍സ്ട്രക്ഷന്‍ & റിട്രോഫിറ്റിംഗ് 2023 – 2030 റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

Advertisment

publive-image

നിര്‍മ്മാണ മേഖലയില്‍ മാനേജീരിയല്‍, പ്രൊഫഷണല്‍, സ്‌കില്‍ഡ്, സെമിസ്‌കില്‍ഡ് വിഭാഗങ്ങളിലായി 50,831 പേരെ കൂടുതലായി ആവശ്യമുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.നാഷണല്‍ ഡവലപ്മെന്റ് പ്ലാന്‍ അനുസരിച്ചുള്ള വിവിധ നിര്‍മ്മാണ പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമുള്ള 81,000 തൊഴിലാളികളെ കൂടാതെയാണിത്.പ്രൊഫഷണല്‍ തൊഴിലാളികളുടെ ക്ഷാമമാണ് ഏറ്റവും വലിയ പ്രശ്നം.

സിവില്‍ എന്‍ജിനീയര്‍മാര്‍, ഇഷ്ടികപ്പണിക്കാര്‍, പെയിന്റര്‍മാര്‍, പ്ലാസ്റ്ററര്‍മാര്‍ തുടങ്ങി വൈദഗ്ധ്യമുള്ള ആളുകളെ ലഭിക്കുന്നതിന് വളരെ ബുദ്ധിമുട്ടുകള്‍ നേരിടുന്നതായി കണ്‍സ്ട്രക്ഷന്‍ വ്യവസായ ഫെഡറേഷനു പറയുന്നു.

അയര്‍ലണ്ടില്‍ നിലവില്‍ 1,63,300 നിര്‍മ്മാണ തൊഴിലാളികളാണുള്ളതെന്നാണ് സി എസ് ഒയുടെ കണക്ക്.രാജ്യത്തെ തൊഴില്‍ സമ്പത്തിന്റെ 6.4 ശതമാനം വരും ഇത്. തൊഴില്‍മേഖലയില്‍ നിര്‍ണ്ണായകമായി ഇത്രയും ഒഴിവുകള്‍ നിലനില്‍ക്കുമ്പോഴും അവ എങ്ങനെ നികത്തുമെന്ന കാര്യത്തില്‍ സര്‍ക്കാരിന് നയ വ്യക്തത കൈവന്നിട്ടില്ല.

രാഷ്ട്രീയ പാര്‍ട്ടികളോ സര്‍ക്കാര്‍ സ്ഥാപനങ്ങളോ മറ്റ് ഏജന്‍സികളോ ഈ പ്രശ്നം പരിഹരിക്കാനുള്ള വ്യക്തമായ നിര്‍ദ്ദേശങ്ങളൊന്നും ഇനിയും മുന്നോട്ടുവെച്ചിട്ടുമില്ല. നിര്‍മ്മാണ മേഖലയില്‍ നിന്നും വിവിധ തൊഴിലുകളിലേക്ക് മാറിയവരെയും മറ്റ് ഇടങ്ങളിലേയ്ക്ക് പോയവരേയും തിരികെ കൊണ്ടുവരാന്‍ ആസൂത്രിതമായ പ്ലാനും പദ്ധതിയും ഉണ്ടാകേണ്ടതുണ്ട്.പി ആര്‍ നിയമങ്ങളിലും മറ്റും മാറ്റം വരുത്തുകയും വേണമെന്നും അഭിപ്രായമുണ്ട്.

Advertisment