Advertisment

ട്രെയ്നില്‍ ഹിറ്റ്ലറുടെ പ്രസംഗവും നാസി മുദ്രാവാക്യവും

author-image
athira p
New Update

വിയന്ന: ഓസ്ട്രിയയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയ്നുള്ളില്‍ ഹിറ്റ്ലറുടെ പ്രസംഗവും നാസി അനുകൂല മുദ്രാവാക്യവും. ഫെഡറല്‍ റെയില്‍വേ നെറ്റ്വര്‍ക്കിലെ ബ്രെഗന്‍സ് ~ വിയന്ന ട്രെയിനിലാണ് സംഭവം.

Advertisment

publive-image

അഡോള്‍ഫ് ഹിറ്റ്ലറുടെ 30 സെക്കന്‍ഡ് പ്രസംഗ ശകലമാണ് ട്രെയിനിലെ സ്പീക്കറിലൂടെ കേട്ടത്. ഇതിനു പിന്നാലെയായിരുന്നു നാസി മുദ്രാവാക്യം. കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പില്‍ തടവുകാരിയായിരുന്ന വയോധികയായ സ്ത്രീ യാത്രക്കാരില്‍ ഉണ്ടായിരുന്നെന്നും ഇവര്‍ അസ്വസ്ഥയായെന്നും കരഞ്ഞുവെന്നും റിപ്പോര്‍ട്ടുണ്ട്.

ട്രെയിനിലെ ഇന്‍റര്‍കോമിലൂടെ ആരോ ഓഡിയോ പ്രക്ഷേപണം ചെയ്യുകയായിരുന്നു. സമീപകാലത്തായി ഇത്തരം നിരവധി സംഭവങ്ങള്‍ ഉണ്ടാകാറുണ്ടെന്ന് സംഭവം പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നും ഓസ്ട്രിയന്‍ ഫെഡറല്‍ റെയില്‍വേ പ്രതികരിച്ചു.

ജര്‍മന്‍ ഏകാധിപതിയായിരുന്ന അഡോള്‍ഫ് ഹിറ്റ്ലറുടെ ജനനം ഓസ്ട്രിയയിലായിരുന്നു.

Advertisment