ന്യൂഡൽഹി: മാരത്തൺ ചർച്ചകൾക്കും അഭ്യൂഹങ്ങൾക്കും വിരാമമിട്ട് കർണാടയിലെ മുഖ്യമന്ത്രിയെ തീരുമാനിച്ച് കോൺഗ്രസ് ഹൈക്കമാൻഡ്.
മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ സിദ്ധരാമയ്യ തന്നെ കർണാടക മുഖ്യമന്ത്രിയാകും. ഡി കെ ശിവകുമാർ ഉപമുഖ്യമന്ത്രിയാകും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗയുടെ നേതൃത്വത്തിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് നേതൃത്വം സമവായത്തിലെത്തിത്.
/sathyam/media/post_attachments/wCugy5byF2Al77SLxAMc.webp)
മെയ് 20 ശനിയാഴ്ച സത്യപ്രതിജ്ഞ നടത്താനും തീരുമാനമായി. നാല് ദിവസങ്ങൾ നീണ്ട് നിന്ന ചർച്ചകൾക്കൊടുവിലാണ് കർണാടക മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തിൽ കോൺഗ്രസ് നേതൃത്വം സമവായത്തിലെത്തിയത്.
ഇന്ന് വൈകിട്ട് ഏഴിന് ബംഗളൂരുവിൽ കോൺഗ്രസ് നിയമസഭകക്ഷി യോഗം ചേരും. ഈ യോഗത്തിൽ കക്ഷി നേതാവായി സിദ്ധരാമയ്യയെ തീരുമാനിക്കും. വകുപ്പ് വിഭജനം സംബന്ധിച്ച തീരുമാനം ഇരുവിഭാഗവും സമവായത്തിലൂടെ നടപ്പിലാക്കുമെന്നാണ് റിപ്പോർട്ടുകൾ.