Advertisment

ടൈറ്റാനിക്കിന്റെ കാഴ്ചകള്‍ കൂടുതല്‍ വ്യക്തമാക്കി 3ഡി ചിത്രങ്ങള്‍

author-image
athira p
New Update

ലണ്ടന്‍: 111 വര്‍ഷം മുന്‍പ് കന്നിയാത്രക്കിടെ മഞ്ഞുമലയിലിടിച്ച് തകര്‍ന്ന ടൈാറ്റാനിക് കപ്പലിന്റെ കൂടുതല്‍ വ്യക്തവും സ്പഷ്ടവുമായ ദൃശ്യങ്ങള്‍ നല്‍കുന്ന 3ഡി ചിത്രങ്ങള്‍ തയാറായി.

Advertisment

publive-image

4,000 മീറ്റര്‍ താഴ്ചയിലേക്ക് ആണ്ടു പോയ കപ്പലിന്റെ പൂര്‍ണ രൂപത്തിലുള്ള ചിത്രം ഇതാദ്യമായാണ് തയാറാക്കുന്നത്. അത്യാധുനിക ആഴക്കടല്‍ ചിത്രീകരണം വഴിയാണ് ഇതു സാധ്യമാക്കിയത്.

ഇംഗ്ളണ്ടിലെ സതാംപ്ടണില്‍നിന്ന് 1912 ഏപ്രിലില്‍ കന്നിയാത്ര പുറപ്പെട്ട കപ്പല്‍ കാനഡ തീരത്തുനിന്ന് 650 കിലോമീറ്റര്‍ അകലെയാണ് മുങ്ങിപ്പോയത്. 1985ല്‍ കപ്പല്‍ അവശിഷ്ടം കണ്ടെത്താനായെങ്കിലും പൂര്‍ണമായി പകര്‍ത്താനായിരുന്നില്ല.

Advertisment