Advertisment

അയര്‍ലണ്ടിലെ മദ്യവിപണന രംഗത്ത് പുതിയ മാറ്റങ്ങള്‍, നിയമത്തിന് അംഗീകാരം

author-image
athira p
New Update

ഡബ്ലിന്‍: മദ്യപാനികള്‍ക്ക് കൂടുതല്‍ മുന്നറിയിപ്പുകള്‍ നല്‍കികൊണ്ടുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള നിയമത്തിന് അംഗീകാരമായി. പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തികൊണ്ടുള്ള നിയമത്തില്‍ ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോണലി ഇന്നലെ ഒപ്പുവച്ചു.

Advertisment

publive-image

പുതിയ നിയമം അനുസരിച്ച് എല്ലാ ആല്‍ക്കഹോള്‍ ഉല്‍പ്പന്നങ്ങളും അവയുടെ കലോറി ഉള്ളടക്കവും ഉല്‍പ്പന്നത്തിലെ ഗ്രാം മദ്യത്തിന്റെ വ്യക്തമാക്കേണ്ടതുണ്ട്.

ഗര്‍ഭാവസ്ഥയില്‍ മദ്യം കഴിക്കുന്നതിന്റെ അപകടസാധ്യതയെക്കുറിച്ചും കരള്‍ രോഗങ്ങളെക്കുറിച്ചും മാരകമായ ക്യാന്‍സറുകളെക്കുറിച്ചും എല്ലാ ലേബലുകളും മുന്നറിയിപ്പ് നല്‍കണമെന്നും ചട്ടങ്ങള്‍ ആവശ്യപ്പെടും.

മദ്യത്തിന്റെ ഉള്ളടക്കത്തെക്കുറിച്ചും മദ്യപാനം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും ഉപഭോക്താക്കള്‍ക്ക് മികച്ച ധാരണ നല്‍കാനാണ് പുതിയ നിയമം രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ഡോണലി പറഞ്ഞു.

മറ്റുള്ള ഭക്ഷ്യ ഉല്‍പന്നങ്ങള്‍ക്ക് ഇതിനകം തന്നെ ലേബലുകളില്‍ ആരോഗ്യപരമായ വിവരങ്ങള്‍ ഉള്ളപ്പോഴും മദ്യത്തിന് ഇത് സംബന്ധിച്ച ലളിതമായ മുന്നറിയിപ്പുകളാണ് ഉള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നിരുന്നാലും, മാറ്റത്തിന് തയ്യാറെടുക്കാന്‍ ബിസിനസുകള്‍ക്ക് മൂന്ന് വര്‍ഷം നല്‍കേണ്ടതുണ്ടെന്നും 2026 മെയ് മാസത്തില്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ നടപടികള്‍ സ്വീകരിക്കുകയും മദ്യ ഉല്‍പ്പന്നങ്ങളുടെ സമഗ്രമായ ആരോഗ്യ ലേബലിംഗ് അവതരിപ്പിക്കുകയും ചെയ്യുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമാണ് അയര്‍ലണ്ടെന്നും ഈ മാതൃക പിന്തുടരുന്നതിന് മറ്റ് രാജ്യങ്ങളും തയാറാവണമെന്നും ആരോഗ്യമന്ത്രി അഭിപ്രായപ്പെട്ടു..’

അയര്‍ലണ്ടിലെ 7% സ്ത്രീ സ്തനാര്‍ബുദ കേസുകള്‍ക്ക് കാരണം മദ്യപാനമാണെന്ന് കണക്കാക്കപ്പെടുന്ന സാഹചര്യത്തില്‍ പുതിയ നിയന്ത്രണങ്ങളെ ആല്‍ക്കഹോള്‍ ആക്ഷന്‍ അയര്‍ലന്‍ഡ് സ്വാഗതം ചെയ്തു.

 
Advertisment