Advertisment

ജര്‍മന്‍കാര്‍ വൈകാതെ ഹീറ്റിങ് സംവിധാനങ്ങള്‍ മാറ്റേണ്ടി വരും

author-image
athira p
New Update

ബര്‍ലിന്‍: ജര്‍മനിയില്‍ ഗ്യാസും ഓയിലും ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഹീറ്റിങ് സംവിധാനങ്ങള്‍ നിരോധിക്കും. ഇതിനുള്ള നിയമം പ്രാബല്യത്തില്‍ വരുന്നതോടെ എല്ലാവരും പരിസ്ഥിതിസൗഹാര്‍ദപരമായ ഊര്‍ജ ഉപയോഗത്തിലേക്കു മാറാന്‍ നിര്‍ബന്ധിതരാകും.

Advertisment

publive-image

കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാനുള്ള നടപടികളുടെ ഭാഗമായാണ് സര്‍ക്കാരിന്റെ നീക്കം. ഇതിനുള്ള ബില്‍ സാമ്പത്തിക മന്ത്രാലയം തയാറാക്കി വരുന്നതേയുള്ളൂ. ഇതു പാസായാല്‍, 2045 ആകുന്നതോടെ രാജ്യത്തെ പരമ്പരാഗത ഹീറ്റിങ് സംവിധാനങ്ങളെല്ലാം ഒഴിവാക്കേണ്ടിവരും.

നിലവില്‍ രാജ്യത്തുള്ള 41 മില്യന്‍ കുടുംബങ്ങളില്‍ പകുതിയും ഗ്യാസ് ഉപയോഗിച്ചാണ് വീടുകളിലെ ഹീറ്റിങ് സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നത്. 25 ശതമാനം കുടുംബങ്ങള്‍ എണ്ണ ഉപയോഗിച്ചും. പാരമ്പര്യേതര മാര്‍ഗങ്ങള്‍ ഉപയോഗിച്ചു വരുന്നത് മൂന്നു ശതമാനം പേര്‍ മാത്രമാണ്.

പ്രതിവര്‍ഷം രാജ്യത്തിന്റെ കാര്‍ബണ്‍ ബഹിര്‍ഗമനത്തില്‍ മൂന്നിലൊന്നും സൃഷ്ടിക്കുന്നത് വീടുകളില്‍ ഉപയോഗിക്കുന്ന ഹീറ്റിങ് സംവിധാനങ്ങളാണ്.

Advertisment