Advertisment

പുകവലി നിരുത്സാഹപ്പെടുത്താന്‍ സിഗരറ്റ് നിറയെ സന്ദേശം

author-image
athira p
New Update

ഒട്ടാവ: പുകവലി നിരുത്സാഹപ്പെടുത്താനുള്ള പുതിയ പദ്ധതിയുടെ ഭാഗമായി ഓരോ സിഗരറ്റിലും പുകയില വിരുദ്ധ സന്ദേശങ്ങള്‍ അച്ചടിക്കാന്‍ കനേഡിയന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

Advertisment

publive-image

ഓഗസ്ററ് ഒന്നു മുതലാണ് സിഗററ്റുകളില്‍ മുന്നറിയിപ്പ് നല്‍കിത്തുടങ്ങുക. 2035ഓടെ രാജ്യത്തെ പുകയില ഉപഭോഗം അഞ്ച് ശതമാനത്തിനും താഴെയാക്കാനാണ് കനേഡിയന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

പുകവലി അര്‍ബുദത്തിന് കാരണമാകും, കുഞ്ഞുങ്ങളെ ദോഷകരമായി ബാധിക്കും, വന്ധ്യതയ്ക്കും രക്താര്‍ബുദത്തിനും കാരണമാകും, ഓരോ പുകയും വിഷമാണ് തുടങ്ങിയ മുന്നറിയിപ്പുകളാണ് പാക്കറ്റിനു പുറമേ ഓരോ സിഗററ്റിലും ഇംഗ്ളീഷിലും ഫ്രഞ്ചിലും പ്രിന്റ് ചെയ്യാന്‍ പോകുന്നത്.

ഇത്തരം സന്ദേശങ്ങള്‍ നിരന്തരം കാണുന്നതു വഴി ബോധവത്കരണം കൂടുതല്‍ ശക്തമാക്കാന്‍ സാധിക്കുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. പല രാജ്യങ്ങളിലും സിഗററ്റ് പാക്കറ്റിന് മുകളില്‍ ആരോഗ്യ മുന്നറിയിപ്പ് നല്‍കുന്നുണ്ടെങ്കിലും, ഓരോ സിഗററ്റിലും മുന്നറിയിപ്പ് നല്‍കുന്ന പതിവില്ല. പാക്കറ്റിന് മുകളില്‍ നല്‍കുന്ന മുന്നറിയിപ്പിനേക്കാള്‍ ഇത് ഫലപ്രദമാകുമെന്ന് കനേഡിയന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു. പാക്കറ്റിലെ മുന്നറിയിപ്പ് വേണമെങ്കില്‍ പുകവലിക്കാര്‍ക്ക് നോക്കാതെ ഒഴിവാക്കാം, എന്നാല്‍ സിഗററ്റിലെ മുന്നറിയിപ്പ് ഒഴിവാക്കാനാകില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

 

Advertisment