Advertisment

ജോര്‍ദാന്‍ രാജകുമാരനും സൗദി രാജകുടുംബാംഗവും വിവാഹിതരായി

author-image
athira p
New Update

അമ്മാന്‍: ജോര്‍ദാന്‍ കിരീടാവകാശി ഹുസൈന്‍ രാജകുമാരനും സൗദി രാജകുടുംബാംഗം രജ്വ അല്‍സെയ്ഫും വിവാഹിതരായി. രജ്വയുടെ മാതാവ് സൗദി ഭരണാധികാരിയായ സല്‍മാന്‍ രാജാവിന്റെ കുടുംബാംഗമാണ്.

Advertisment

publive-image

കഴിഞ്ഞ വര്‍ഷം ഓഗസ്ററില്‍ റിയാദിലായിരുന്നു ഇവരുടെ വിവാഹനിശ്ചയം. ഈ വിവാഹത്തോടെ സൗദിയും ജോര്‍ദാനും തമ്മില്‍ പുതിയ ബന്ധത്തിനും തുടക്കമാകുമെന്നാണു പ്രതീക്ഷിക്കുന്നത്.

വിവാഹച്ചടങ്ങില്‍ യുഎസ് പ്രഥമ വനിത ജില്‍ ബൈഡന്‍, ബ്രിട്ടനിലെ വില്യം രാജകുമാരന്‍, ഭാര്യ കെയ്റ്റ് എന്നിവര്‍ അടക്കം പ്രമുഖരായ വിദേശരാഷ്ട്ര പ്രതിനിധികള്‍ പങ്കെടുത്തു. വിവാഹച്ചടങ്ങും ആഘോഷപരിപാടികളും ജോര്‍ദാനില്‍ വലിയ സ്ക്രീനുകളില്‍ തല്‍സമയം സംപ്രേഷണം ചെയ്തു.

Advertisment