Advertisment

ഫീനിക്സ് റിച്ച്മണ്ട് മൂന്നാമത് ഫീനിക്സ് ക്രിക്കറ്റ് കപ്പ് ടൂർണമെന്റ് സംഘടിപ്പിച്ചു

author-image
athira p
New Update

റിച്ച്മണ്ട് (ബി .സി) : മെയ് 22 ആം തിയതി വെസ്റ്റ് വ്യാന്കൂവര് ഹ്യൂഗോ റേ പാർക്കിൽ വെച്ച് ഫീനിക്സ് റിച്ച്മണ്ട് മലയാളീ അസോസിയേഷൻ മൂന്നാം ഫീനിക്സ് ക്രിക്കറ്റ് കപ്പ് ടൂർണമെന്റ് നടത്തി. കനേഡിയൻ ക്രിക്കറ്റ് ടീം അംഗം ആരോൺ ജോൺസണും , കനേഡിയൻ ക്രിക്കറ്റ് മുൻ ക്യാപ്റ്റൻ ജിമ്മി ഹന്സ്രാ യും ചേർന്നു ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ബ്രിട്ടിഷ് കൊളംബിയലെ 16 ക്രിക്കറ്റ് ക്ലബ്ബുകൾ പങ്കെടുത്തു. ഫൈനലിൽ ധാക്കഡ് ഇലവനെ പരാജയപ്പെടുത്തി സറെ ഹണ്ടേഴ്സ് മൂന്നാം ഫീനിക്സ് ക്രിക്കറ്റ് കപ്പ് നേടി.

Advertisment

publive-image

അസോസിയേഷൻ സ്പോർട്സ് കോഓർഡിനേറ്റർ ജോയ്‌സ് ജോർജ്, പ്രെസിഡൻറ് ജോൺ കെ നൈനാൻ, സെക്രട്ടറി പ്രവീൺ കുമാർ, ട്രീസറെർ നോബിൾ ജോസഫ് എന്നിവർ സംസാരിച്ചു.

ക്രിക്കറ്റ് ടൂർണമെന്റ് പ്ലാറ്റിനം സ്പോൺസർ ജോ ഫ്രാൻസിസ് & സ്മിത ജോ - സട്ടൺ അലയൻസ് റിയൽറ്റി, ഒവെൻ പ്രെസ്ഗ്രേവ് - യമണ്ട് സ്പോൺസർ കൺസോളിഡേറ്റഡ് ഷിപ്പിംഗ് ലൈൻ, ഒന്നാം സമ്മാന സ്പോൺസർ സൈമൺ ചേലാട് - നോയിസിസ് ഇമിഗ്രേഷൻ ഇൻകോർപ്പറേറ്റഡ്, രണ്ടാം സമ്മാന സ്പോൺസർ ധ്രുവ് പട്ടേൽ, ഇവന്റ് സ്പോൺസർ ഗുർലെയ്ൻ ഭൻവർ നോട്ടറി പബ്ലിക്, രാഹുൽ - എഡ്ജ് ക്രിക്കറ്റ് കാനഡ, അരുണ ആർട്സ് & സ്പോർട്സ് , വെസ്റ്റ് വ്യാന്കൂവര് ക്രിക്കറ്റ് ക്ലബ് പ്രസിഡന്റ് അലക്സ് എന്നിവർക്കു പ്രത്യേക നന്ദി അറിയിച്ചു കൊള്ളുന്നു.

ഈ പരിപാടി വിജയകരമാക്കുന്നതിന് അശ്രാന്തമായ അർപ്പണബോധത്തോടും കഠിനാധ്വാനത്തോടും ഫീനിക്സിലെ അംഗങ്ങൾ ആത്മാർത്ഥമായി പ്രവർത്തിച്ചു.

Advertisment