Advertisment

മുഖ്യമന്ത്രിയും സംഘവും ന്യൂയോര്‍ക്കില്‍ എത്തി

author-image
athira p
New Update

ന്യൂയോര്‍ക്ക് : ലോക കേരള സഭാ മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയനും സംഘവും

ന്യൂയോര്‍ക്കില്‍ എത്തി.മുഖ്യമന്ത്രിയോടൊപ്പം ഭാര്യ കമല, നിയമസഭാ സ്പീക്കര്‍ എം. ഷംസീര്‍, അദ്ദേഹത്തിന്റെ കുടുംബം, ധനകാര്യമന്ത്രി കെ. ബാലഗോപാല്‍, ജോണ്‍ ബ്രിട്ടാസ് എം.പി, ചങ്ങനാശേരി എംഎല്‍എ ജോബ് മൈക്കിള്‍ എംഎല്‍എ എന്നിവരും മുഖ്യമന്ത്രിയ്ക്കൊപ്പമുണ്ട്.നോര്‍ക്ക വൈസ് ചെയര്‍മാന്‍ ശ്രീരാമകൃഷ്ണനും സംഘവും നേരത്തേ എത്തിച്ചേര്‍ന്നിരുന്നു.

Advertisment

publive-image

ജൂണ്‍ 9, 10, 11 തീയതികളില്‍ ന്യൂയോര്‍ക്കിലെ മാര്യേറ്റ് മാര്‍ക്വിസ് ഹോട്ടലിലാണ് സമ്മേളനം നടക്കുന്നത്. ശനിയാഴ്ച രാവിലെ 10 മണിക്ക് സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

പ്രധാന ദിവസമായ ശനിയാഴ്ച വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കും. അമേരിക്കന്‍ മേഖലയിലെ ലോക കേരള സഭയുടെയും നോര്‍ക്കയുടെയും പ്രവര്‍ത്തനങ്ങള്‍ എന്ന വിഷയത്തില്‍ നോര്‍ക്ക വൈസ് ചെയര്‍മാന്‍ ശ്രീരാമകൃഷ്ണന്‍, നവകേരളം എങ്ങോട്ട് ~ അമേരിക്കന്‍ മലയാളികളുടെ പങ്കും സഹകരണവും എന്ന വിഷയത്തില്‍ ജോണ്‍ ബ്രിട്ടാസ് എം.പി, മലയാള ഭാഷയും സംസ്കാരവും പുതുതലമുറ അമേരിക്കന്‍ മലയാളികളും സാംസ്കാരിക പ്രചരണ സാധ്യതകളും എന്ന വിഷയത്തില്‍ ചീഫ് സക്രട്ടറി വി. പി. ജോയി, മലയാളികളുടെ അമേരിക്കന്‍ കുടിയേറ്റവും ഭാവിയും വെല്ലുവിളികളും എന്ന വിഷയത്തില്‍ ഡോ. കെ. വാസുകി എന്നിവര്‍ വിഷയാവതരണം നടത്തും.

ചര്‍ച്ചകള്‍ക്കു ശേഷം മുഖ്യമന്ത്രി മറുപടി പ്രസംഗം നടത്തും. ഞായറാഴ്ച വൈകുന്നേരം ടൈംസ് സ്ക്വയറില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിക്കും.

Advertisment