Advertisment

ഫീനിക്സ് -റിച്ച്മണ്ട് മലയാളീ അസോസിയേഷൻ ജോസഫ് ജോൺ കാൽഗറിയെ അഭിനന്ദിച്ചു

author-image
athira p
New Update

റിച്ച്മണ്ട് : കാനഡയുടെ മലയാളം മിഷൻ കോഓർഡിനേറ്റർ ആയി നിയമിതനായ ശ്രി ജോസഫ് ജോൺ കാൽഗറിയെ ഫീനിക്സ് -റിച്ച്മണ്ട് മലയാളീ അസോസിയേഷൻ അഭിനന്ദിച്ചു. ശ്രീ ജോസഫ് ജോണ് "നമ്മളുടെ പള്ളിക്കൂടം " എന്ന ഓൺലൈൻ സ്കൂളിൻറെ , അദ്ധ്യാപകനായി വാൻകൂവറിലെ കുട്ടികളെ മലയാളം പഠിപ്പിക്കുന്നുണ്ട്.

Advertisment

publive-image

 

പ്രസിഡന്റ് ജോൺ കെ നൈനാന്റെ അദ്ധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ, സെക്രട്ടറി പ്രവീൺ കുമാർ , ട്രഷറർ നോബിൾ ജോസഫ്, കമ്മറ്റി അംഗങ്ങളായ അല്ലൻ ജോയ് ,അന്നേറ്റെ മേരി മാത്യു ,അരുൺ ഷാജു , ദിലീപ് രാജ് , നിതിൻ മാത്യു , രഘു കെ നായർ, ശ്രീഷകനാഥ് കെ ബാല, രേഷ്മ ഇ എസ് ,ജിബ്‌സൺ മാത്യു ജേക്കബ് എന്നിവർ ശ്രീ ജോസഫിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് എല്ലാവിധ ഭാവുകങ്ങളും നേർന്നുകൊണ്ട് സംസാരിച്ചു.

നമ്മളുടെ പുതിയ തലമുറയെ നമ്മളുടെ മാതൃഭാഷ പഠിപ്പിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചു ജോസഫ് ജോൺ തൻറെ മറുപടി പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു .

Advertisment