Advertisment

വീടിന്റെ ടെറസില്‍ പാര്‍ക്ക് ചെയ്‌തൊരു കാര്‍ ; സംഭവം എന്താണെന്നറിയണ്ടേ..

author-image
സത്യം ഡെസ്ക്
New Update

publive-image

Advertisment

വീടിന്റെ ടെറസില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ഒരു കാറിന്റെ ചിത്രം കുറച്ചു ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ചെയ്തു വരുന്നുണ്ട്. ഇതെന്തൊരു അത്ഭുതം എന്ന് ചിന്തിക്കാന്‍ വരട്ടെ. ഇതിനു പിന്നിലെ സത്യാവസ്ഥ എന്തൊന്നു നോക്കാം.

കണ്ണൂര്‍ പയ്യന്നൂര്‍ ക്ഷേത്രത്തിന് സമീപത്തെ പ്രസൂണിന്‍റെ ടെറസിലാണ് കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നത്. ഒറ്റനോട്ടത്തിൽ കാറെന്നു തോന്നിപ്പിക്കുമെങ്കിലും സംഭവം കോണ്‍ക്രീറ്റില്‍ തീര്‍ത്തതാണ്.

അടുക്കളയുടെ ചിമ്മിനി വീടിന്‍റെ മുന്‍ഭാഗത്ത് അഭംഗിയായി നിന്നപ്പോള്‍ അത് പരിഹരിക്കാന്‍ വീട്ടുകാര്‍ കണ്ട ആശയമാണിത്. ചിമ്മിനിക്ക് ഇടയിലൂടെ പുക പുറത്തേക്ക് പോകണം. എന്നാല്‍ ചിമ്മിനി കാണാനും പാടില്ല.

പ്രമുഖ ശില്‍പി കൂടിയായ പി.വി രാജീവനാണ് ഈ വെല്ലുവിളി ഏറ്റെടുത്തത്. അങ്ങനെ ആഴ്ചകള്‍ നീണ്ട പ്രയത്നത്തിനൊടുവില്‍ ടെറസില്‍ കാര്‍ റെഡിയായി. 12 അടി നീളത്തിലും ആറടി ഉയരത്തിലും അഞ്ചടി വീതിയിലും ഒരു സ്വിഫ്റ്റ് കാറിന്‍റെ അതേ വലുപ്പത്തിലാണ് കോണ്‍ക്രീറ്റ് കാറിന്‍റെ നിര്‍മ്മാണം. വീട് നിര്‍മ്മിക്കുമ്പോഴുണ്ടായ അബദ്ധം പരിഹരിക്കാന്‍ ചെയ്തതാണെങ്കിലും സംഗതി ഒന്നൊന്നര ഹിറ്റായിരിക്കുകയാണ്.

CAR car parked on terrace
Advertisment