നിയമസഭാ ‍തെരഞ്ഞെടുപ്പിൽ സജീവമാകണം: കേ​ര​ള സ​ര്‍​ക്കാ​രി​ന്‍റെ ഡ​ല്‍​ഹി​യി​ലെ പ്ര​ത്യേ​ക പ്ര​തി​നി​ധി എ. ​സ​മ്പ​ത്ത് രാ​ജി​വ​ച്ചു

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Monday, March 1, 2021

ന്യൂ​ഡ​ൽ​ഹി: കേ​ര​ള സ​ർ​ക്കാ​രി​ൻറെ ഡ​ൽ​ഹി​യി​ലെ പ്ര​ത്യേ​ക പ്ര​തി​നി​ധി എ. ​സ​മ്പ​ത്ത് രാ​ജി​വ​ച്ചു.​ നിയമസഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി​ക്കു വേ​ണ്ടി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​കാ​നാ​ണു പ​ദ​വി ഒ​ഴി​ഞ്ഞ​തെ​ന്നു സ​മ്പ​ത്ത് അ​റി​യി​ച്ചു.

രാ​ജി​ക്ക​ത്ത് ഔ​ദ്യോ​ഗി​ക​മാ​യി മു​ഖ്യ​മ​ന്ത്രി​ക്ക് കൈ​മാ​റി. തി​രു​വ​ന​ന്ത​പു​ര​ത്ത് എ​കെ​ജി സെ​ൻറ​റി​ലെ​ത്തി പാ​ർ​ട്ടി നേ​തൃ​ത്വ​വു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ ശേ​ഷ​മാ​യി​രു​ന്നു രാ​ജി ന​ൽ​കി​യ​ത്. ഔ​ദ്യോ​ഗി​ക​മാ​യി ചൊ​വ്വാ​ഴ്ച രാ​ജി സ്വീ​ക​രി​ച്ചേ​ക്കും.

2019 ഓ​ഗ​സ്റ്റു മു​ത​ലാ​ണ് കാ​ബി​ന​റ്റ് റാ​ങ്കോ​ടെ ഡ​ൽ​ഹി​യി​ൽ കേ​ര​ള ഹൗ​സി​ൽ സം​സ്ഥാ​ന​ത്തി​ൻറെ പ്ര​ത്യേ​ക പ്ര​തി​നി​ധി​യാ​യി ആ​റ്റി​ങ്ങ​ൽ മു​ൻ എം​പി കൂ​ടി​യാ​യ സമ്പ​ത്ത് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൻറെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ലേ​ക്കു ക​ട​ക്കു​ന്ന​തി​നു തൊ​ട്ടു​മു​ൻപാ​ണു രാ​ജി.

×