തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തിന് ഇപി ജയരാജന്റെ ഭാര്യയുടെ ചിത്രം മോര്‍ഫ് ചെയ്ത് സ്വപ്‌നയുടേതാക്കി മാറ്റിയെന്ന പരാതിയുമായി ഡിവൈഎഫ്‌ഐ രംഗത്ത്. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ടിജി സുനിലിനെതിരെ പൊലീസില്‍ പരാതി നല്‍കി.
വീണയുടെ വിവാഹത്തിന് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നയും എത്തിയിരുന്നു എന്ന് തെറ്റിദ്ധരിപ്പിക്കാനാണ് മോര്‍ഫിങ് നടത്തി സമൂഹമാധ്യമങ്ങളിലും മറ്റും ചിത്രം പ്രചരിക്കുന്നത്. ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് പിഎ മുഹമ്മദ് റിയാസും വീണയും വിവാഹിതരായ ദിവസത്തെ ചിത്രത്തിലാണ് വ്യാജ പ്രചരണം അരങ്ങേറുന്നത്.
മന്ത്രി ഇപി ജയരാജനും കുടുംബവും നില്‍ക്കുന്ന ചിത്രത്തില്‍ ഇപി ജയരാജന്റെ ഭാര്യയുടെ ചിത്രം മോര്‍ഫ് ചെയ്താണ് സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്നയുടെ മുഖം ചേര്‍ത്ത് വെച്ച് പ്രചരിക്കുന്നത്.
ആധികാരികതയോടെ സ്വന്തം പ്രൊഫൈലില്‍ നിന്നാണ് വ്യാജ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നത്. ബിന്ദു കൃഷ്ണക്കെതിരെ കൊല്ലം എസ്പിക്കും, ടിജി സുനിലിനെതിരെ കണ്ണൂരിലുമാണ് ഡിവൈഎഫ്ഐ പരാതി നല്‍കിയിരിക്കുന്നത്. വ്യാജ ചിത്രം ഉണ്ടാക്കി പ്രചരിപ്പിക്കുന്നത് ഹീനമായ രാഷ്ട്രീയ പ്രവര്‍ത്തനമാണെന്നും, ശക്തമായ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി വ്യക്തമാക്കി.
സംഭവത്തില്‍ എഎ റഹിമിന്റെ കുറിപ്പ്
മുഖത്തു നോക്കി ആർജവത്തോടെ പറയണം രാഷ്ട്രീയം. വസ്തുതകളെ മുൻനിർത്തി നല്ല വാക്കുകളിൽ പറയണം. പകരം വീട്ടിലിരിക്കുന്നവരെ വലിച്ചിഴയ്ക്കുന്നത് നെറികേടാണ്.
ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റു പി എ മുഹമ്മദ് റിയാസും വീണയും വിവാഹിതരായ ദിവസത്തെ ചിത്രം വ്യാജമായി നിർമിച്ച് പ്രചരണം നടത്തുന്നത് കണ്ടോ?
മന്ത്രി ഇ പി ജയരാജനും കുടുംബവും നിൽക്കുന്ന ചിത്രത്തിൽ ഇ പിയുടെ ഭാര്യയുടെ ചിത്രം മോർഫ് ചെയ്ത്, സ്വർണക്കടത്തു കേസിലെ പ്രതിയുടെ മുഖം ചേർത്ത് പ്രചരിപ്പിക്കുന്നു.
അതും മുഖമില്ലാത്ത വ്യാജ ഐഡിയിൽ നിന്നല്ല, മുഖവും മേൽ വിലാസവുമുള്ള ഒരാൾ അത് അധികാരികതയോടെ സ്വന്തം പ്രൊഫൈലിൽ പോസ്റ്റ് ചെയ്യുന്നു.
ഇതു സംബന്ധിച്ച് കണ്ണൂരിൽ ഡിവൈഎഫ്‌ഐ പ്രവർത്തകർ
പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
കോൺഗ്രസ്സിന്റെ ചാനൽ തന്നെ വ്യാജ ദൃശ്യം ഉണ്ടാക്കിയ സംഭവം നമുക്ക് ഓർമയുണ്ട്. വ്യാജ ആരോപണങ്ങൾ ഉന്നയിച്ച കോൺഗ്രസ്സ് എംഎൽഎ മാർ.....
നുണ തിന്ന് കഴിയുന്ന കാലമെല്ലാം കഴിഞ്ഞു പോയെന്നു ഇനിയെങ്കിലും കോൺഗ്രസ്സ് മനസ്സിലാക്കണം. മിനിറ്റുകൾക്കുള്ളിൽ നുണയും അർദ്ധ സത്യങ്ങളും സോഷ്യൽ ഓഡിറ്റിങ്ങിന് വിധേയമാകും. പൊളിച്ചടുക്കും.
ഇനിയെങ്കിലും കോവിഡ് കാലത്ത് നല്ലത് വല്ലതും ചെയ്യൂ... നുണയ്ക്ക് പകരം ഭക്ഷണം കഴിച്ചു ജീവിക്കാൻ തുടങ്ങൂ.